പൂമാരുതൻ തെയ്യം ( Poomaruthan Theyyam)

Created: January 25, 2023
Last updated: February 17, 2026
പൂമാരുതൻ-തെയ്യം-Poomaruthan-Theyyam
കക്കുന്നം പൂമാലഭഗവതി ക്ഷേത്രം കളിയാട്ടം കോലധാരി : തെക്കുംകര ബാബു കർണ്ണമൂർത്തി

വടക്കൻ മലബാറിലെ കാവുകളിൽ കെട്ടിയാടിക്കുന്ന പ്രധാനപ്പെട്ട ഒരു തെയ്യമാണ് പൂമാരുതൻ തെയ്യം. ആര്യപ്പൂമാല ഭഗവതിയുടെ കാവൽക്കാരനായാണ് ഈ തെയ്യം സങ്കല്പിക്കപ്പെടുന്നത്.

പുരാവൃത്തം:

ആര്യ പൂമാല സ്വർഗാ ഉദ്യാനം കണ്ട് ആസ്വദിക്കുമ്പോൾ ഉദ്യാനത്തിൽ നിന്നും ദേവസുന്ദരികൾ പുഷ്പം പറിച്ചെടുക്കുന്നു. ദൈവമല്ലന്മാർ വന്ന് പൂപ്പറിക്കുന്നത് തടയുന്നു. പൂമാല ഭഗവതി മല്ലന്മാരിൽ ഒരുവന്റെ സഹായം ചോദിക്കുന്നു.  ഒരു മല്ലൻ വിടർന്ന പൂവിൽ വായു  രൂപം ധരിച്ചിരിക്കുകയായിരുന്നു. ദേവി മല്ലനെ പൂമാരുതൻ എന്ന പേര് നൽകുന്നു. ഭഗവതി അവനെ സഹോദരനായി കരുതി ആര്യപൂങ്കാവനത്തിൽ എത്തി. പൂമാരുതൻ  മലനാട് കാണാൻ   ഭഗവതിയോട് ആഗ്രഹം പ്രകടിപ്പിക്കുന്നു. മലനാട് കാണണമെകിൽ  കടൽ കടക്കണം അതിനൊരു ചെറുകപ്പൽ വേണം.  പുരാവൃദ്ധം അനുഷ്ഠിച്ച് ആര്യ രാജാവിന്റെ മകൾ പൂങ്കാവനത്തിൽ എത്തിയ സമയം ഭഗവതി ആര്യ രാജാവിന്റെ മകളിൽ പ്രവേശിക്കുന്നു.  ഭഗവതി പ്രവേശിച്ചത് മൂലം മകൾ ബോധക്ഷയം സംഭവിച്ചു വീഴുന്നു. ഈ കാര്യം പ്രശ്ന മുഖേന മനസ്സിലാക്കിയ രാജാവ് വിശ്വകർമ്മാവനെ കൊണ്ട് മരക്കലം ( ചെറു കപ്പൽ) പണിയിപ്പിച്ചു.പൂമാരുതനും പൂമാല ഭഗവതിയു മലനാട്ടിലേക്ക് യാത്രയായി. പല അഴിമുഖങ്ങളും കടന്ന് ഏഴിമലക്കടുത്ത് പൂമാരുതനും പൂമാല ഭഗവതിയും  എത്തുന്നു. കണ്ണൂരിലെ രാമന്തളി കുറുവൻതട്ട അറയിൽ ആണ് ആ ദേവതകൾ ആദ്യം കുടിയിരുന്നത്. കുറുവന്തട്ട അറയിൽ കൂടാതെ മണിയറ, തായിനേരി, രാമ വില്ലൻ തുടങ്ങിയ പല സ്ഥാനങ്ങളിലും  ആ ദേവതയുടെ സ്ഥാനമുണ്ട്.

ഈ തെയ്യത്തെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ :

  • അനുഷ്ഠാനം: ആര്യപ്പൂമാല ഭഗവതിയെയോ ആര്യപൂങ്കന്നിയെയോ ആരാധിക്കുന്ന കാവുകളിലാണ് പൂമാരുതൻ തെയ്യം പ്രധാനമായും കെട്ടിയാടിക്കുന്നത്.
  • ആര്യപ്പൂമാല ഭഗവതി: പൂമാരുതന് കോലമുണ്ടെങ്കിലും, ആര്യപ്പൂമാല ഭഗവതിക്ക് കെട്ടിക്കോലമില്ല എന്നതാണ് ഈ ആരാധനാക്രമത്തിന്റെ ഒരു പ്രത്യേകത. ഭഗവതിയെ മിക്കവാറും പാട്ടുത്സവങ്ങളിലൂടെയാണ് ആരാധിക്കാറുള്ളത്.

Advertisement

പ്രധാനപ്പെട്ട വിവിധ തരം തെയ്യങ്ങളെ കുറിച്ച് അറിയാൻ ഞങ്ങളുടെ തെയ്യം പേജ് സന്ദർശിക്കൂ…

Subin Chandran -Spiritual Author & Cultural Curato

Subin Chandran

Subin Chandran is a scholar and spiritual practitioner dedicated to the study of ancient Indian traditions. For over eight years, he has immersed himself in the ritualistic art of Theyyam, the depths of Classical Yoga, and the philosophy of Buddhism. Through Hidden Mantra, Subin shares the timeless wisdom he has uncovered on his journey to help modern seekers find deeper meaning. To explore his complete journey, experiences, and deeper insights into spirituality, you can read his detailed biography.

Connect with Subin: Contact@hiddenmantra.com

Similar Posts

Share this Post

Signup for our Newsletters

Hidden Mantra Youtube Channel