muchilot bhagavathi theyyam

ഉത്തര മലബാറിലെ തെയ്യങ്ങളിൽ പ്രധാനപ്പെട്ട ദേവതാ സങ്കൽപമാണ് മുച്ചിലോട്ടു ഭഗവതി. രൂപ വ്യത്യാസത്തിൽ കെട്ടിയാടുന്ന   ഈഴാല ഭഗവതിയും, മഞ്ഞളാമ്മയും മുച്ചിലോട്ടമ്മ   തന്നെയാണ്. വാണിയ സമുദായക്കാരുടെ  കുല-പര ദേവതയാണ് മുച്ചിലോട്ടമ്മ എങ്കിലും സമുദായ ഭേദമന്യെ എല്ലാവർക്കും ആരാധിച്ചുവരുന്ന ദേവതയാണ് മുച്ചിലോട്ടമ്മ എന്നറിയപ്പെടുന്ന മുച്ചിലോട്ടു ഭഗവതി.

Muchilot-Bhagavathi-Theyyam

മുച്ചിലോട്ടു ഭഗവതി (തെയ്യം) ഐതിഹ്യം

മുച്ചിലോട്ട് ഭഗവതിയെ കുറിച്ചുള്ള ചില നാട്ടു പഴമകൾ ആദ്യം പരിശോധികം. പെരിഞ്ചെല്ലൂർ (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിൽ ജനിച്ച ഒരു ബ്രാഹ്മണകന്യക അവിടെ നടന്ന ഒരു വാദ-പ്രതിവാദത്തിൽ കമരസത്തെക്കുറിച്ച് സംസാരിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു പറഞ്ഞു.  ഒരു കന്യകയുടെ  ഈ ഉത്തരത്തിൽ  സംശയിച്ച്  അവളെ  അപവാദപ്രചരണം നടത്തി കൊണ്ട്  ഭ്രഷ്ട് കൽപ്പിച്ചു.

 ആ  ബ്രാഹ്മണകന്യക   ദയരമംഗലത്ത് ഭഗവതിയെയും, കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും കണ്ട്  തന്റെ സങ്കടം പറഞ്ഞു  മനമുരുകി പ്രാർത്ഥിച്ചു. അവളുടെ നിരപരാധിത്വം തെളിയിക്കാൻ  അവൾ സ്വയം അഗ്നികുണ്ഡമൊരുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു.

അതുവഴി ക്ഷേത്രത്തിലേക്ക്‌ എണ്ണയുമായി പോകുന്ന വാണിയനെ കാണാൻ ഇടയായി. വാണിയനോട് എന്ന തീയിൽ ഒഴിക്കാൻ പറഞ്ഞു. അവളുടെ ആവിഷപ്രകാരം കയ്യിൽ ഉണ്ടായിരുന്ന മുഴുവൻ എണ്ണയും തീയിൽ ഒഴിച്ചു. എന്നിട്ട്  കന്യക  അഗ്നിപ്രവേശം ചെയ്ത്  തന്റെ ആത്മപരിശുദ്ധി തെളിയിച്ചു.

കാലിയായ എണ്ണപ്പാത്രവുമായി വീട്ടിലേക്ക് മടങ്ങിയ വാണിയൻ വീട്ടിൽ എത്തിയപ്പോ എണ്ണപ്പാത്രം നിറഞ്ഞു കണ്ടു. കൂടാതെ കിണറ്റിൽ ദിവ്യരൂപം ദർശിക്കുവാനും കഴിഞ്ഞു.

കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ കന്യക ഭഗവതിയായി മാറിയെന്നും. ആ കന്യകയാണ് പിന്നീട്    മുച്ചിലോട്ടു ഭഗവതി എന്ന പേരിൽ അറിയ പെടുന്നത്.

ഈ കന്യകയെ മുച്ചിലോടൻ വാണിയനും, മറ്റു വാണിയ സമുദായക്കാരും ചേർന്ന് സ്വന്തം  കുല-പര ദേവതയായി ആരാധിച്ചു തുടങ്ങി. അതോടെയാണ് ദേവതയ്ക്ക് മുച്ചിലോട്ടു ഭഗവതി എന്ന പേരുണ്ടായത്.

തെയ്യത്തെ കുറിച്ച കൂടുതൽ അറിയാൻ…

2 Responses

    1. Kannur Cheruthazham Kodakkadu Muchilottu Kavu dec 11to14
      Kannur Payyannur Kokkanasseri Sree Kannangattu Bhagavathy Temple 7 to 10

Leave a Reply

Your email address will not be published. Required fields are marked *