ചീമേനി മുണ്ട്യ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം

ചീമേനി മുണ്ട്യ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ – ചീമേനി എന്ന സ്ഥലത്താണ് ചീമേനി മുണ്ട്യ എന്നറിയപ്പെടുന്ന ചീമേനി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം. കേരളത്തിലെ ഗുരുവായൂർ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

ഭഗവാൻ വിഷ്ണുവും ശ്രീരക്ത ചാമുണ്ഡേശ്വരിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. രക്തചാമുണ്ഡിയുടെയും വിഷ്ണുമൂർത്തിയുടെയും തെയ്യങ്ങൾക്ക് വളരെ പ്രസിദ്ധമാണ് ഇവിടുത്തെ ഉത്സവം

ഭജനം ഇരിക്കൽ ഇവിടുത്തെ പ്രധാനപ്പെട്ട ആചരണമാണ്. ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി ആളുകൾ 3 അല്ലെങ്കിൽ 5 അല്ലെങ്കിൽ 7 ദിവസം ക്ഷേത്രത്തിൽ ഭജനം  ഇരിക്കുന്നു . ത്വക്ക് രോഗങ്ങൾക്ക് പ്രതിവിധി കണ്ടെത്തുന്നതിനും വിഷ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആളുകൾ ഇവിടെക്ക് വരാറുണ്ട് .

ചീമേനി മുണ്ട്യ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര ഐത്യഹം

ഉത്തര മലബാറിലെ വിഷ്ണുമൂർത്തി ക്ഷേത്രങ്ങളിൽ ഏറെ പ്രസിദ്ധമാണ് ചീമേനി മുണ്ട്യ. ചീമേനി മുണ്ട്യയുടെ പിറവിയും ഏറെ പ്രസിദ്ധമാണ്. ചീമേനി കണ്ടങ്കൊച്ചി നായരുടെ കുടുംബത്തിലെ  മൂത്ത കാരണവർ ഒരിക്കൽ വിഷ്ണുമുർത്തീടെ കളിയാട്ടം കാണാൻ കോട്ടപ്പുറത്തു പോകുകയുണ്ടായി. അദ്ദേഹത്തിന്റെ ദേവ ചൈതന്യ കണ്ട് കൊച്ചിനായരുടെ ഹൃദയ ശുദ്ധിയെ അനുഗ്രഹിച്ചെന്നും മാത്രമല്ല അദ്ദേഹത്തോട് ഒപ്പം ചീമേനി എത്തി എന്നാണ് ഐത്യഹം.  ഈ ഐത്യഹത്തിൽ നിന്നും ആണ് പിന്നീട് പ്രസിദ്ധമായ ചീമേനി മുണ്ട്യ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിന്റെ പിറവി..

അങ്ങനെ  കാലങ്ങൾ കടന്ന് പോയപ്പോൾ ചീമേനി കണ്ടങ്കൊച്ചി യുടെ  തറവാട് നശിക്കുകയും ഇതുമൂലം വിഷ്ണു വിഷ്ണുമൂർത്തിടെ ചൈതന്യ വഹിക്കുന്ന ചുരിക പുതുക്കുടിയിലെ പ്രതാപിയായിരുന്ന പൊതുവാളിനെ ഏല്പിക്കുകയും  ഉണ്ടായി. എന്നാൽ  അദ്ദേഹത്തിന്റെ ഉപാസന മൂർത്തി രക്തചാമുണ്ഡി ആയിരുന്നു അതുകൊണ്ടു തന്നെ അദ്ദേഹം തന്റെ ഉപാസന മുർത്തിയെ മാത്രമെ ആരാധിച്ചിരുന്നുള്ളു.  അതിനാൽ വിഷ്ണുമൂർത്തിയുടെ ചൈതന്യം വഹിക്കുന്ന ചുരിക വയ്ക്കുവാൻ കൂട്ടാക്കിയില്ല. ഇത് വിഷ്ണുമൂർത്തിക്ക് അനിഷ്ടമുണ്ടാക്കുകയും ഈ അനിഷ്ടം പൊതുവാളിന്റെ വംശം നശിക്കാൻ ഇട വരുത്തുകയും ചെയ്തു…

 ഒടുവിൽ അകത്ത് രക്തചാമുണ്ഡിയും പുറത്ത് വിഷ്ണുമൂർത്തിയും അന്തിതിരി പോലുമില്ലാതെ അനാഥമായി നിലകൊണ്ടുവെന്നാണ് ഐതിഹ്യം. അക്കാലത്ത് ചീമേനിയിൽ  നായാട്ട്  നടത്തുന്നവർ നിനലനിന്നിരുന്നു എന്നാൽ അവർക്ക് നായാട്ടുകളിൽ മൃഗങ്ങളെ കിട്ടാത്ത അവസ്ഥ വന്നുതുടങ്ങി. കൂടാതെ  ചീമേനി നാട്ടിൽ വിഷഭയം സാധാരണമാവാൻ തുടങ്ങി. ഇതെല്ലം തന്നെ ജനങ്ങൾക്ക് ആപത്തുകൾ വരാനുണ്ടെന്ന സൂചനയായി കണ്ടു. ഇതിന് എല്ലാം കാരണം ആരാധനമൂർത്തികളായ രക്തചാമുണ്ഡിയും വിഷ്ണുമൂർത്തിയും. അന്തിതിരി പോലുമില്ലാതെ അനാഥമായി കിടക്കുന്നതുകൊണ്ടു  കോപിച്ചി രിക്കുന്നതാണെന്ന് വ്യക്തമായി.

ഇതിന്  ഒരു പരിഹാരം കാണാനായി രണ്ട് മൂർത്തികളെയും ചീമേനിയിലെ  വയലിൽ  കെട്ടിയാടിക്കാമെന്ന് ഏല്ലാവരും ഒരുപോലെ  മനംനിറയെ പ്രാർഥിച്ച് പറഞ്ഞു.  തെയ്യം നടക്കുന്ന സമയത്ത്  ചെളൻ പുതിയ വീട്ടിൽ അമ്പുവിന് ദൈവ വിളിയുണ്ടായി.  അമ്പു പടിഞ്ഞാറ് ഭാഗത്തേക്ക് ഓടി  തകർന്ന് വീണ കുന്നിൻ ചെരുവിലെ പുതുകുടി മുണ്ട്യയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു കല്ലെടുത്ത് കൊണ്ട് വന്ന് സ്ഥാപിച്ചു. ആ സ്ഥലത്ത് കാട് വെട്ടി തെളിച്ച് തെയ്യം കെട്ടിയാടൻ തുടങ്ങി. 

ഈ കല്ല് സ്ഥാപിച്ച ‘സ്ഥലത്താണ് ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം പണിഞ്ഞത്. വിഷ്ണുമൂർത്തിയുടെ പ്രതിഷ്ഠ കഴിഞ്ഞതോടെ സർപ്പഭയമുണ്ടായാൽ മുണ്ട്യകാവിലെ കുറി  കുടിക്കുന്നത് രക്ഷപെടാനുള്ള മാർഗമായി സ്വീകരിച്ചു. എല്ലാത്തരം വിഷ സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നവൻ എന്ന രീതിയിൽ വിഷ്ണുമൂർത്തിയുടെ വിഷഹാരിത്വം കാലക്രമേണ നാട്ടിലാകെ പ്രചരിച്ചു. 

ഇന്ന് ചീമേനി മുണ്ട്യയി ലെ കളിയാട്ടകാലം എന്നാൽ നാടിന്റെ തന്നെ ഉത്സവമാണ്. 11 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവമാണ് ഇത്. കളിയാട്ട കാലത്ത് എല്ലാ ദിവസവും രാത്രിയിലാണ് ആരാധനമൂർത്തികളായ വിഷ്ണുമൂർത്തിയുടെയും രക്തചാമുണ്ഡി യുടെയും തോറ്റങ്ങളും പുറപ്പാടും നടക്കുന്നത്. എന്നാൽ കളിയാട്ടത്തിന്റെ രണ്ടാം ദിവസത്തിലും അവസാന ദിവസത്തിലും ഇഷ്ട ദൈവങ്ങളുടെ പുറപ്പാട് പകൽ സമയത്ത് ആണ് നടക്കുന്നത് . കളിയാട്ടം കാണാൻ പതിനായിരങ്ങളാണ് ഇവിടെക്ക് ഒഴുകി എത്തുക. കൂടാതെ നൂറുകണക്കിന് ഭക്തരാണ് പ്രാർഥനകൾ നിറവേറ്റാനും ഭജന യിരിക്കാനുമായി ഇവിടേക്ക് എത്തുന്നത്. അനുഭവങ്ങളിലൂടെയുള്ള വിശ്വാ സവും ആചാര അനുഷ്ഠാനങ്ങളി ലുള്ള നിഷ്ഠയും അന്നദാനമെന്ന മഹായജ്ഞവുമാണ് വിശ്വാസികളെ ഈ പുണ്യ സന്നിധിയിലേക്ക് നയിക്കുന്നത്.

ജാതിമത ഭേദമന്യേ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും രണ്ട് നേരവും അന്നദാനവും നൽകിവരുന്നുണ്ട് .

പ്രധാനപ്പെട്ട വിവിധ തരം തെയ്യങ്ങളെ കുറിച്ച് അറിയാൻ ഞങ്ങളുടെ തെയ്യം പേജ് സന്ദർശിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *