കന്നുകാലികളുടെ സംരക്ഷകനായി ആരാധിച്ചു വരുന്ന തെയ്യമാണ് കാലിച്ചാൻ തെയ്യം. നായാട്ടു സമൂഹത്തിന്റെ സംരക്ഷകൻ കൂടിയാണ് കാലിച്ചാൻ തെയ്യം. കാലിച്ചാൻ തെയ്യം കെട്ടുന്ന കാവുകളെ കാലിച്ചാമരങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്.
കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലി സംരക്ഷണത്തിനുമായി ആണ് ഇ തെയ്യം കെട്ടിയാടുന്നത്. കാഞ്ഞിരമരത്തിൽ ആണ് ഈ തെയ്യത്തിന്റെ അധിവാസമായി കണക്കാക്കുന്നത്.
പോയിക്കണ്ണ് അണിഞ്ഞു കന്നക്കത്തിയും അമ്പും വില്ലുമായി നടക്കുന്ന കാലിച്ചാന്‍ തെയ്യം തൊണ്ടച്ചൻ തെയ്യത്തെ ഓര്മിപ്പിക്കുന്നതാണ്. തൊണ്ടച്ചൻ തെയ്യത്തിന്റെ വെളിച്ചപ്പാട് തെന്നെയാണ് കാലിച്ചാൻ തെയ്യത്തിനും അകമ്പടിയായി പോകുന്നത്. കാലിച്ചാൻ തെയ്യവും ആയി ബന്ധം ഉള്ള സ്ഥലങ്ങളാണ് കാലിച്ചാമരം, കാലിച്ചാനടുക്കം, കാലിച്ചാപൊതി, കാലിച്ചാന്പൊ്യ്യില്‍ തുടങ്ങിയവ.