മുത്തപ്പനും മുന്നിൽ ഭക്തർ നിറകണ്ണുകളോടെ, ജാതി, മതത്തിന് അതീതമായി അവരുടെ സങ്കടങ്ങളുമായി എത്താറുണ്ട് . കലിയുഗത്തിൽ മഹാവിഷ്ണു, ശിവന്റെയും അവതാരമായി മുത്തപ്പൻ ജനിച്ചു എന്ന് പറയപ്പെടുന്നു.
വർഷത്തിൽ എല്ലാസമയത്തും മുത്തപ്പനെ കെട്ടിയാടാറുണ്ട്. മുത്തപ്പനെ സംബന്ധിച്ച് പല കഥകളും പറഞ്ഞു കേൾക്കാറുണ്ട്. അവയൊന്നും മുത്തപ്പന്റെ ശെരിയായ സങ്കല്പം വ്യക്തമാക്കുന്നവയല്ല
മുത്തപ്പന്റെ ഐതിഹ്യം
പടികുറ്റിയിലെ പുരാതനമായ ഒരു ദേവിക്ഷേത്രം ഉണ്ടായിരുന്നു. അതിനടുത്തു പ്രശസ്തമായ ഒരു ഇല്ലം ഉണ്ടായിരുന്നു. അയ്യങ്കര ഇല്ലം. അവിടുത്തെ പാടിക്കുറ്റി അമ്മ സന്താനമില്ലാതെ ദുഖിക്കുകയായിരുന്നു. ഒരു ദിവസം പാടിക്കുറ്റി അമ്മ പയ്യാവൂർ പുഴയിൽ കുളിക്കാൻ പോയി. കുളിക്കാൻ ഇറങ്ങിയപ്പോ കണ്ടത് കുളിക്കടവിൽ സുന്ദരനായ ഒരു കുട്ടി കളിക്കുന്നതാണ്. സന്താനമില്ലാത്ത എനിക്ക് ഭഗവാൻ സമ്മാനിച്ചതാണ് എന്ന് കരുതി പാടിക്കുറ്റി അമ്മ എല്ലാത്തുകൊണ്ടുപോയി പയ്യാവൂർ അപ്പനെയും പാടിക്കുറ്റി അമ്മയിടെയും മകനായി വളർത്തുന്നു.
വളർന്നുവരുപ്പോൾ അവൻ ഇല്ലത്തിന്റെ പരമ്പരാഗത രീതിയിൽ നിന്നും മാറി നായാടി മൽസ്യമാംസാദികൾ കഴിച്ചു നടക്കാൻ തുടങ്ങി. പഴക്കുല തുക്കിയാൽ അത് മുഴുവൻ അവൻ തിന്നുതീർക്കും. ഇല്ലത്ത് അവനെ കൊണ്ട് പൊരുതിയില്ലാതാവുന്നു. മാതാപിതാക്കൾ അവനെ ഗുണദോഷിച്ചു. ഇത് കണ്ടു കോപം കൊണ്ട് അവന്റെ കണ്ണുകലങ്ങി അവൻ നോക്കുന്നത് എല്ലാം ദഹിച്ചു തുടങ്ങി. അവനോട് ഇല്ലം വിട്ടുപോകാൻ പാടിക്കുറ്റി അമ്മ ആവിശ്യപെട്ടു. അഗ്‌നി എരിയുന്ന ആ കണ്ണുകൊണ്ട് നാശം ഉണ്ടാകരുതെന്ന് കരുതി ‘തൃക്കണ്ണുപോയി ‘ ‘പോയ്കണ്ണാകട്ടെന്’ പാടിക്കുറ്റി അമ്മ പ്രാർത്ഥിച്ചു.
ഇല്ലം വിട്ടു ഇറങ്ങിയ മുത്തപ്പൻ മധുവൻ പനയുടെ മുകളിൽ കയറി കള്ളുഎടുത്തു കുടിച്ചു. കല്ലായിക്കൊടി ചന്തൻ ഏതു കണ്ടു കോപിച് അമ്പെയ്യുവാൻ തുനിഞ്ഞു. അപ്പോഴക്കും മുത്തപ്പന്റെ കോപം കൊണ്ട് ചന്തൻ ശിലയായിമാറി. ചന്തനെ തേടി വന്ന ചക്കി പനയുടെ മുകളിൽ ദൈവത്തെ കാണുന്നു. ചന്തൻ അറിയാതെ ചെയ്ത തെറ്റിന് മാപ്പ് അപേക്ഷിച്ചു പ്രാർത്ഥിച്ചു ചക്കി. ചന്തൻ മുൻ സ്ഥിതിയിൽ ആയി.
കുന്നത്തൂർ പാടി മുത്തപ്പന്റെ ആദി മടപ്പുരയായി കരുതുന്നു. മുത്തപ്പൻ തീരുവപ്പൻ എന്നീ തെയ്യങ്ങളും ഒരേ സങ്കല്പത്തിൽ കെട്ടിയാടുന്നതാണ് . പാടിക്കുറ്റി അമ്മയോട് പിരിഞ്ഞു പോയിക്കണ്ണുമായി പുറപ്പെട്ട ദൈവം തിരുവപ്പൻ ആണെന് പുറപ്പാടുകൊണ്ട്തന്നെ വ്യക്തമാണ്. ഈ ദൈവം തന്നെയാണ് മധുവൻ പനയുടെ മുകളിൽ കയറി കള്ളു എടുത്തു കുടിച്ചതും, പനയുടെ മുകളിൽ കാണപ്പെട്ടതും. ‘പൊന്നു മുത്തപ്പാ’ എന്ന് ചക്കി വിളിക്കുകയുണ്ടായി. പുരളി മലയിൽ ചെന്ന് വാണിരുന്നതിനാൽ പുരളിമല മുത്തപ്പൻ, നൻമലമുത്തപ്പൻ എന്നിങ്ങനെ അറിയപ്പെടുന്നു
മുത്തപ്പൻ തെയ്യം തോറ്റം
“ഏഴുമല പുരളിമല കണ്ടൂ പുരളിമല ചിത്രപീഠം കണ്ടൂ പുരളിമല ചിത്രപീഠത്തിന്മേൽ പൊൻപട്ടം കെട്ടീറ്റും വാണു ദൈവം പൊൻമുടി ചൂടീറ്റും വാണു ദൈവം നാട്ടിൽ പ്രഭുവായും വാണു ദൈവം”