Thekkan Kariyathan Theyyam

തെക്കന്‍ കരിയാത്തൻ തെയ്യം ഐതീഹ്യം

പാലാർ വീട്ടിൽ പടനായരും, പാലകുന്നത്ത് കേളെന്ദ്ര നായരും  നായാടുവാനും കടൽ കലക്കി മീൻ പിടിക്കുവാനും പോകുന്നു.നായാട്ടിനു പോയിട്ട് ഒന്നും കിട്ടാതെ അവർ കരിങ്കുലക്കണ്ടത്തക്കമ്മയുടെ വീട്ടിൽ ദാഹം അകറ്റാൻ വെള്ളം ചോദിച്ചു ചെല്ലുന്നു. അവിടുന്ന് ഭക്ഷണം കഴിച്ചേ പോകാവുന്ന കരിങ്കുലക്കണ്ടത്തക്കമ്മ പറയുന്നു.

എണ്ണതേച്ചു കുളിക്കുവാനായി കരിഞ്ചിലാടന്‍ ചിറയിലെത്തിയ അവര്‍ അതിൽ അവർ രണ്ട് മീനുകളെ കാണുന്നു. എന്നാൽ ഒരു വിധത്തിലും അതിനെ പിടിക്കുവാൻ കഴിയുന്നില്ല. കുളി കഴിഞ്ഞു വീട്ടിൽ എത്തിയ അവർ കിണറ്റിലും ആ മീനുകളെ കാണുന്നു. കദളിപ്പഴം വെള്ളിപ്പാളയിൽ  കദളിപ്പഴം കിണറിലേക്ക് താഴ്ത്തിയപ്പോള്‍ അവ തങ്ങളുടെ രൂപം ചെറുതാക്കി പാളയില്‍ കയറുന്നു.  

കരിങ്കുലക്കണ്ടത്തക്കമ്മ മീനുകളെ കറിക്ക് വേണ്ടി മുറിച്ചപ്പോഴാ അവയുടെ മായാ രൂപം കാണുന്നത്. അത് കണ്ടു അത്ഭുതപ്പെട്ട കരിങ്കുലക്കണ്ടത്തക്കമ്മ ചെയ്ത തെറ്റ് മനസിലാക്കി പ്രാർത്ഥിക്കുന്നു.ഈ രണ്ടു മീനുകളില്‍ ഒന്ന് ശിവ ചൈതന്യവും മറ്റൊന്ന് വിഷ്ണു ചൈതന്യവും ഉള്ളതായിരുന്നു.

അന്നു തൊട്ട് ഏഴാം ദിവസം മതിലകത്തെ കരിങ്കല്‍ പടിക്കിരുപുറവും രണ്ടു പൊന്മക്കള്‍ പിറന്നുവെങ്കില്‍ അവരെ വളര്‍ത്തി പയറ്റ് വിദ്യ പഠിപ്പിക്കുമെന്നും, അവരുടെ വലിപ്പത്തിൽ കൊട്ടയില്‍ കൊണ്ടോപ്പിക്കാമെന്നും പറഞ്ഞു.

അതുപ്രകാരം ഏഴു ദിവസത്തിനാകം രണ്ടു കുട്ടികൾ പിറക്കുന്നു അവരാണ് തെക്കന്‍ കൊമപ്പനും തെക്കന്‍ ചാത്തുവും.

യഥാകാലം വിദ്യകൾ പഠിച്ചു ചുരുക കെട്ടി ചേകവന്മാരാവാൻ പ്രായമെത്തി.  പാണ്ടി പെരുമാളില്‍ നിന്നും ചുരിക വാങ്ങി  തെക്കന്‍ ചാത്തു ‘തെക്കന്‍ കരിയാത്തന്‍’ എന്നും തെക്കന്‍ കോമപ്പന്‍ ‘തെക്കന്‍ കരുമകനെന്നും’ ആചാരപ്പെട്ടു.

ഇവർ രണ്ടുപേരുടെയും ജീവിതത്തിൽ പല അത്ഭുതങ്ങളും സംഭവിക്കുകയും ചെയ്തു. മദ്യം കൊടുക്കാൻ മടി കാണിച്ച ചന്തന്‍ തണ്ടാനും തിരുനെല്ലൂര്‍ തണ്ടാത്തിക്കും ഭ്രാന്ത് നൽകി.   പിന്നീട് അവരെ സല്ക്കരിച്ചപ്പോള്‍ മാത്രമേ ഭ്രാന്ത് മാറ്റിയുള്ളൂ. അവരെ വഴിയില്‍ വെച്ച് പരിഹസിച്ച ഒരു കുട്ടിയുടെ കൈ മുറിക്കാനും  കരിയാത്തന് മടിയുണ്ടായില്ല. കുട്ടി കരഞ്ഞു മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ്‌ കൈ തിരികെ ലഭിച്ചത്. കുട്ടി പിന്നീട് ഇവരുടെ സേവകനായി തീർന്നു .  ആ കൈ പോയ കുട്ടിയുടെ സങ്കല്‍പ്പത്തില്‍ ഉള്ളതാണ് കരിയാത്തന്‍ തെയ്യത്തോടോപ്പം കെട്ടിയാടിക്കുന്ന “കൈക്കോലന്‍ തെയ്യം”. 

 ലളിതമായ വേഷമാണ് ഈ തെയ്യത്തിന് ഉള്ളത് . ശരീരത്തില്‍ വെള്ള കളറും മുഖത്ത് മഞ്ഞകളറുമാണ് ഉണ്ടാവുന്നത് . കൊഴുപറ്റം എന്ന ചെറിയ ഒരു തലമുടിയും ഈ തെക്കന്‍ കരിയാത്തൻ തെയ്യത്തിനുണ്ട്.

കണ്ണൂര്  ബ്ലാത്തൂര്‍ താഴെപ്പള്ളിയത്ത് കോട്ടത്തും, കോഴിക്കോട്  തിക്കൊടിയിൽ  പുറക്കാട് ഗ്രാമത്തിലെ അരിമ്പൂര്‍ ശ്രീ കരിയാത്തന്‍ ക്ഷേത്രത്തിലും ഇവരാണ് പ്രധാന ഉപാസന മൂര്‍ത്തികള്‍.

പ്രധാനപ്പെട്ട വിവിധ തരം തെയ്യങ്ങളെ കുറിച്ച് അറിയാൻ ഞങ്ങളുടെ തെയ്യം പേജ് സന്ദർശിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *