തെയ്യം

അതിവിശിഷ്ടമായ  അനുഷ്ഠാനകല


ഉത്തരകേരളത്തിലും കർണാടകത്തിലും പ്രചാരത്തിലുള്ള അതിവിശിഷ്ടമായ ഈശ്വരാ ആരാധനയാണ് തെയ്യാട്ടം അഥവാ തെയ്യം. തെയ്യം കെട്ടിയാടുന്ന സ്ഥലങ്ങൾ പഴയ കോലത്ത് നാട്ടിൽ ഉൾപ്പെട്ടതാണ്  അതുകൊണ്ടുതന്നെ കോലോത്തു നാട്ടിന്റെ അനുഷ്ഠാന കലാരൂപമായാണ് തെയ്യം അറിയപ്പെടുന്നത്. 

കിഴക്കൻ മലനിരകൾക്കും സമുദ്രത്തിനും മധ്യേ കോരപ്പുഴ മുതൽ ചന്ദ്രഗിരി പുഴ വരെ വ്യാപിച്ചുകിടക്കുന്ന പഴയ നാട്ടുരാജ്യമാണ് കോലത്തുനാട് സ്വരൂപം. ഉത്തരകേരളത്തിലെ ജനങ്ങളുടെ ജീവിതത്തിൽ ക്ഷേത്രങ്ങളും, കാവുകളും അവിടുത്തെ തെയ്യങ്ങളും മറ്റ് ആചാര അനുഷ്ഠാനങ്ങളും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ് ചരിത്രങ്ങളുടെയും പുരാവത്തങ്ങളുടെയും ആഴത്തിൽ വേരോടിയ സംസ്കാരമാണ് തെയ്യത്തിന്റേത്. തെയ്യങ്ങളിൽ നിന്ന് ഒരു പരിധിവരെ കോലത്തു നാടിന്റെ തനത് സംസ്കാരം വായിച്ചെടുക്കാൻ സാധിക്കും.

തെയ്യാട്ടം എന്നാണ് തെയ്യത്തിന്റെ നർത്ഥനം അറിയപ്പെടുന്നത്. തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നു പറയപ്പെടുന്നു. ഏകദേശം 500 അധികം തെയ്യങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത് എന്നാൽ ഇതിൽ മുഴുവൻ തെയ്യങ്ങളും കെട്ടിയാടാറില്ല. 120 ഓളം തെയ്യങ്ങൾ മാത്രമാണ് കെട്ടിയാടുന്നത്.

തെയ്യം - ഐതിഹ്യം:

എല്ലാ തെയ്യത്തിനും പിന്നിലും ദേശവും കാലവും അനുസരിച്ച് വ്യത്യസ്ത കഥകൾ നിലനിൽക്കുന്നുണ്ട്. പലസ്ഥലങ്ങളിലും പല കഥകൾ പറഞ്ഞു കേൾക്കാറുണ്ട് കാസർകോട് ജില്ലയുടെ തെക്ക് ചന്ദ്രഗിരിപ്പുഴ മുതൽ കോഴിക്കോട് ജില്ലയുടെ വടക്ക് കോരപ്പുഴ വരെ പലതരത്തിലുള്ള തെയ്യക്കോലങ്ങൾ കെട്ടിയാടാറുണ്ട്. കേരളോൽപ്പത്തി പ്രകാരം പരശുരാമൻ ആണ് കളിയാട്ടം, പുറംവേല, ദേവിയാട്ടം എന്നിവ സൃഷ്ടിച്ചത് എന്നാണ് ഐതിഹ്യം. മനുഷ്യൻ തെയ്യം കെട്ടി ഉറഞ്ഞു തുള്ളുകയും അതിലൂടെ ദേവി ദേവന്മാരെ പ്രീതിപ്പെടുത്തുകയും തിരിച്ച് ദേവത നാടിനെ ഐശ്വര്യവും സമാധാനവും നൽകും എന്നതാണ് തെയ്യത്തിന്റെ വിശ്വാസം

 

കലശ പെരുങ്കളിയാട്ടം:

തുലാവർഷം പെയ്തൊഴിയും മുമ്പേ തന്നെ ഉത്തരമലബാറിലെ കാവുകളും ദേവദാ സങ്കേതങ്ങളും ഓരോന്നായി ഉണർന്നു തുടങ്ങുന്നു. പിന്നീടങ്ങോട്ട് ചെണ്ടമേളങ്ങളുടെയും തോറ്റംപാട്ടുകളുടെയും അകമ്പടിയോടെ തെയ്യങ്ങൾ ഉറഞ്ഞാടുന്ന തെയ്യാട്ടക്കാലമാണ്. ദേവദാ സങ്കേതങ്ങളായ കാവ്, കോട്ടം, ഇടം, മഠം, കൂലോ, മുണ്ട്യ, മടപ്പുര കളരി തുടങ്ങിയ സ്ഥലങ്ങളിലും തറവാട്ടുകളിലും ആണ് തെയ്യങ്ങൾ കെട്ടിയാടാറ്. ചുരുങ്ങിയത് ഒരു വ്യാഴവട്ടക്കാലം എങ്കിലും  ഇടവേളകളായി വലിയ ആഘോഷത്തോടെ നടത്തുന്ന കളിയാട്ടങ്ങളാണ് പൊതുവേ പെരുങ്കളിയാട്ടം എന്ന് വിളിക്കുന്നത്. കലശത്തോടുകൂടിയ പെരുങ്കളിയാട്ടങ്ങളാണ് കലശ പെരുങ്കളിയാട്ടം എന്നറിയപ്പെടുന്നത്. ചിറക്കലിലെ കളരി വാതുക്കൽ ഭഗവതിയുടെ തിരുമുടി താഴ്ത്തുന്ന താഴ്ത്തുന്നതോടുകൂടിയാണ് കളിയാട്ടങ്ങൾക്ക് തിരശ്ശീല വീഴുന്നത്. പിന്നെ അടുത്ത കളിയാട്ടക്കാലത്തിനായുള്ള നീണ്ട കാത്തിരിപ്പാണ്…

തെയ്യസ്ഥാനങ്ങളും തെയ്യം കെട്ടാൻ ആചാരപ്പെട്ട സമുദായങ്ങളും:

മണിയാണി, തീയ്യർ, വാണിയർ, നമ്പ്യാർ, സമുദായക്കാരുടെ കാവുകൾ, കോട്ടം, മഠം, അറ, പള്ളിയറ, കൂലം, തുടങ്ങിയ സ്ഥാനങ്ങളിൽ ആണ് പ്രധാനമായും തെയ്യം കെട്ടിയാടുന്നത്. കൂടാതെ ഉത്തര മലബാറിലെ വീടുകളിലും നേർച്ചയായി ചില തെയ്യങ്ങൾ കെട്ടിയാടാറുണ്ട്.

തെയ്യം കെട്ടിയാടാൻ പ്രത്യേകം സമുദായം ആചാരപ്പെട്ടിട്ടുണ്ട് അതിൽ പ്രധാനപ്പെട്ട സമുദായങ്ങളാണ് വണ്ണാൻമാർ, മലയർ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, മാവിലർ, വേലന്മാർ, കോപ്പാളർ, പുലയർ.

തെയ്യം ചടങ്ങുകളും വേഷവിധാനവും:

അടയാളം കൊടുക്കലാണ് തെയ്യത്തിനു മുമ്പുള്ള ആദ്യ ചടങ്ങ്. മുൻകൂട്ടി തീരുമാനിച്ച തീയതിക്ക് തെയ്യം കെട്ടാൻ കോലക്കാരനെ ഏൽപ്പിക്കുന്ന ചടങ്ങാണ് അടയാളം കൊടുക്കൽ. തെയ്യത്തിനു മുമ്പ് ലളിതമായ വേഷം ധരിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തോറ്റവും വെള്ളാട്ടവും അരങ്ങേറും.

തോറ്റം എന്നാൽ ഏതു തെയ്യമാണോ കെട്ടുന്നത് ആ തെയ്യത്തിന്റെ കഥ പാട്ട് രൂപത്തിൽ അവതരിപ്പിക്കുന്നതാണ്. ചെണ്ട, വീക്ക് ചെണ്ട, കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ വാദ്യത്തോടെയാണ് തോറ്റംപാട്ട് അവതരിപ്പിക്കുന്നത്. തോറ്റം തന്നെ രണ്ടു തരത്തിലുണ്ട് ഉച്ചത്തോറ്റവും, അന്തി തോറ്റവും. തോറ്റതിനെക്കാൾ വേഷവിധാനത്തോടെയാണ് വെള്ളാട്ടം അരങ്ങേറുക. മുഖത്ത് ചായയും ചെറിയ മുടിയും ഉണ്ടാവും വെള്ളാട്ടത്തിന്. തോറ്റമോ വെള്ളോട്ടമോ ഇല്ലാത്ത തെയ്യങ്ങൾ തെയ്യങ്ങളും ഉണ്ട്. തോറ്റവും വെള്ളാട്ടവും ഇല്ലാത്ത തെയ്യങ്ങൾക്ക് കൊടിയില വാങ്ങുന്ന ചടങ്ങാണ് പ്രധാനം.

തോറ്റവും വെള്ളാട്ടവും കഴിഞ്ഞാണ് തെയ്യം അരങ്ങിലേക്ക് എത്തുന്നത്. ആടയാഭരണങ്ങളും മുടിയും അണിഞ്ഞ് തെയ്യം അരങ്ങേറും.

തെയ്യത്തിന്റെ മുഖത്തെഴുത്തിന് ചായില്യം, അരിപ്പൊടി, കരിമഷി, മനയോല തുടങ്ങിയ പരമ്പരാഗതചായങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ തെയ്യങ്ങൾക്കും വ്യത്യസ്തമായ മുഖത്തെഴുത്താണ് ഉണ്ടാവുക തെയ്യത്തിന്റെ സ്വഭാവം അനുസരിച്ചാണ് മുഖത്തെഴുത്തുകൾ ഉണ്ടാവുന്നത്.

 

കർക്കിടക തെയ്യങ്ങൾ :

കർക്കിടകം പത്താം തീയതി മുതൽ ആരംഭിക്കുന്ന തെയ്യങ്ങളാണ് കർക്കിടക തെയ്യങ്ങൾ. ഇതിൽ ഉൾപ്പെടുന്ന തെയ്യങ്ങളാണ് വേടന്‍, വേടത്തി, ഗളിഞ്ചൻ.
കിരാത രൂപത്തിൽ ശിവനും, പാർവതിയും അർജുന മുന്നിൽ പ്രത്യക്ഷ പെട്ടതാണ് കർക്കിട തെയ്യങ്ങളുടെ പുരാവൃത്തം.

കുട്ടികളാണ് വേടന്‍ തെയ്യം കെട്ടി വീടുവീടാന്തരം കയറി ഇറങ്ങുക.
കർക്കിടക മാസത്തിലെ രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ ആണ് കർക്കിടക തെയ്യങ്ങൾ കെട്ടിയാടുന്നത്.

തെയ്യക്കാലം:

തുലാം പത്താം തീയതി കണ്ണൂർ ജില്ലയിലെ  കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോട് കൂടിയാണ് വടക്കേ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നത്.
ഇടവപ്പാതിയിൽ (ഏകദേശം ജൂൺ 15) വളപട്ടണം കളരിവാതുക്കൽ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടു കുടി കളിയാട്ടക്കാലം അവസാനിക്കും.

Theyyam face photo
പ്രധാനപ്പെട്ട വിവിധ തരം തെയ്യങ്ങൾ:

Latest From Blog

ഓണം എപ്പോഴും ഗൃഹാതുരതയുണര്‍ത്തുന്ന കുറച്ച് നല്ല നാളുകളാണ് നമ്മെ സന്ദര്‍ശിക്കുന്നത്. എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധികളും മറന്ന്

September 6, 2024

കുരുഷേക്ത്ര യുദ്ധഭൂമിയിൽ വെച്ചാണ് ശ്രീകൃഷ്ണൻ തന്റെ അറിവുകൾ അർജുനനോട് പങ്കുവെച്ചുകൊണ്ടു ഗീതോപദേശം നല്കുന്നത്. ഭഗവാൻ ശ്രീകൃഷ്ണൻ

September 5, 2024