Vinayaka Chaturthi Wishes In Malayalam 2024 | Ganesholsavam
ഗണപതിയുടെ ജനനം ആഘോഷിക്കുന്ന വളരെ പ്രശസ്തമായ ഒരു ഹിന്ദു ഉത്സവമാണ് വിനയക ചതുർത്ഥി. ഗണേശ ചതുർത്ഥി അല്ലെങ്കിൽ ഗണേഷ് ഉത്സവ് എന്നും ഇത് അറിയപ്പെടുന്നുണ്ട്.
തടസ്സങ്ങൾ നീക്കുന്നവനായാണ് ഗണേശ ഭഗവാനേ ആരാധിക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന വിനായക ചതുർത്ഥി ഉത്സവം ഗണേശ വിസർജത്തോടു കൂടിയാണ് അവസാനിക്കുന്നത്. ഹിന്ദുക്കൾ വളരെ സന്തോഷത്തോടും ഭക്തിയോടും കൂടിയാണ് ഇത് ആഘോഷിക്കുന്നത്.2024-ൽ വിനായക ചതുർത്ഥി സെപ്റ്റംബർ 7 ന് ശനിയാഴ്ച ആഘോഷിക്കും. ഗണപതിയുടെ പ്രതിമയും വഹിച്ചുകൊണ്ടുള്ള വലിയ ഘോഷയാത്രകളോടു കൂടിയാണ് ഇത് നടക്കുന്നത്.
വിനായക ചതുർത്ഥി 2024; തീയതിയും സമയവും
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് മുതൽ സെപ്തംബർ വരെ വരുന്ന ഹിന്ദു മാസമായ ഭാദ്രപദയിലെ നാലാം ദിവസം (ചതുർത്ഥി) ആണ് 10 ദിവസത്തെ ഗണേശ ഉത്സവം ആരംഭിക്കുന്നത്. സെപ്റ്റംബർ 6 ന് ഉച്ചകഴിഞ്ഞ് ആരംഭിച്ച് സെപ്റ്റംബർ 17 ശനിയാഴ്ച വൈകുന്നേരം ഗണേശ വിസർജനത്തോടെയാണ് ആഘോഷങ്ങൾ സമാപിക്കുന്നത്.
എന്തിനാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്?
ശിവൻ്റെയും പാർവതി ദേവിയുടെയും പുത്രനായി കരുതപ്പെടുന്ന ഗണപതിയുടെ ജനനമാണ് ഹിന്ദുക്കൾ വിനയക ചതുർഥിയായി കൊണ്ടാടുന്നത്. ‘വിഘ്നഹർത്താ’ അല്ലെങ്കിൽ തടസങ്ങൾ നീക്കുന്നവനായി നിയമിക്കപ്പെട്ട ഗണേശൻ ബുദ്ധിയുടെയും പഠനത്തിൻ്റെയും ജ്ഞാനത്തിൻ്റെയും ദേവനായാണ് ആരാധിക്കപ്പെടുന്നത്.
പുതിയ തുടക്കങ്ങളിൽ വിജയിക്കുന്നതിന് ഭക്തർ ഗണേശ ഭാഗവാന്റെ അനുഗ്രഹം തേടുന്നു. ഗണേശൻ ജ്ഞാനിയാണെന്നും അദ്ദേഹത്തെ ആരാധിക്കുന്നത് ഐശ്വര്യം നൽകുമെന്നും വിശ്വസിക്കപ്പെടുന്നു.
ഛത്രപതി ശിവാജി മഹാരാജ് തൻ്റെ പ്രജകൾക്കിടയിൽ ദേശീയതയും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി 17-ാം നൂറ്റാണ്ടിൽ ആഘോഷിച്ച മറാഠാ സാമ്രാജ്യത്തിൽ നിന്നാണ് ഗണേശ ചതുർഥിയുടെ ഉത്ഭവം എന്നാണ് വിശ്വസിക്കുന്നത്.
ഗണേശോത്സവത്തിന്റെ ആഘോഷങ്ങൾ എന്തൊക്കെയാണ്?
ഇന്ത്യയിൽ ഗണേശോത്സവം വിപുലമായാണ് ആചരിക്കുന്നത്. വിനയക ചതുർത്ഥി വ്യക്തിപരമായോ പരസ്യമായോ ആഘോഷിക്കാം. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ ആളുകൾ ഗണേശ വിഗ്രഹങ്ങൾക്ക് വഴിപാടുകൾ നൽകുന്നു. പൊതു ആഘോഷങ്ങളിൽ പങ്കുചേരുകയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിക്കുകയും ചെയ്യുന്നു.
ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയാണ്?
ഗുജറാത്ത്, ഗോവ, കർണാടക,മഹാരാഷ്ട്ര, എന്നിവിടങ്ങളിലാണ് വിനായക ചതുർത്ഥി ഗംഭീരമായി ആഘോഷിക്കുന്നുത്. ഈ ഉത്സവം ആഘോഷിക്കുന്ന മറ്റ് സംസ്ഥാനങ്ങളാണ് ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, ഒഡീഷ, ഡൽഹി, പഞ്ചാബ്.
വിനായക ചതുര്‍ത്ഥി സമാപനം; ഘോഷയാത്ര
വിനായക ചതുര്‍ത്ഥിയുടെ സമാപനം ഒരു വലിയ ഘോഷയാത്രയോടു കൂടി ആരംഭിച്ച് , ഗണേശ വിസർജൻ എന്നറിയപ്പെടുന്ന അതിൻ്റെ നിമജ്ജനത്തിലാണ് അവസാനിക്കുന്നത്. ഗണേശ ഉത്സവത്തിൻ്റെ മഹത്തായ സമാപനമാണിത്. പ്രതിഷ്ഠിച്ച വിനയക വിഗ്രഹങ്ങൾ ജലാശയത്തിൽ നിമജ്ജനം ചെയ്യുന്നു . അടുത്തുള്ള കുളത്തിലോ തടാകത്തിലോ നദിയിലോ കടലിലോ നിമജ്ജനം നടത്താം.
വരാനിരിക്കുന്ന വർഷങ്ങളിലെ വിനായക ചതുർത്ഥി ദിവസങ്ങൾ
- ബുധനാഴ്ച്ച 27 ഓഗസ്റ്റ് 2025
- തിങ്കളാഴ്ച്ച 14 സെപ്റ്റംബർ 2026
- ശനിയാഴ്ച്ച 4 സെപ്റ്റംബർ 2027
- ബുധനാഴ്ച്ച 23 ഓഗസ്റ്റ് 2028
Ganesh Chaturthi Wishes in Malayalam | വിനായക് ചതുര്‍ത്ഥി ആശംസകള്‍ നേരാം
- “ഗണപതി നിങ്ങളുടെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും പിരിമുറുക്കങ്ങളും ഇല്ലാതാക്കും, ഗണേഷ് ചതുര്‍ത്ഥി ആശംസകള്‍!”
- ”നിങ്ങളുടെ ജീവിതത്തെ സ്നേഹവും സന്തോഷവും കൊണ്ട് നിറയ്ക്കട്ടെ .വിനയക് ചതുര്‍ത്ഥി ആശംസകള്‍!”
- ”നിങ്ങളുടെ സങ്കടങ്ങള്‍ ഇല്ലാതാക്കി; നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കുക; നിങ്ങള്‍ക്ക് ചുറ്റുമുള്ള നന്മ സൃഷ്ടിക്കുക! ഗണേഷ് ചതുര്‍ത്ഥി ആശംസകള്‍!”
- ”ഗണേശ ഭാഗവാൻ ജീവിതത്തില്‍ നിന്ന് തടസ്സങ്ങള്‍ നീക്കി മികച്ച തുടക്കങ്ങള്‍ നൽകി ജീവിതത്തെ മനോഹരമാക്കട്ടെ. ഗണേഷ് ചതുര്‍ത്ഥി ആശംസകള്‍!”
- ”നിങ്ങള്‍ക്കും കുടുംബത്തിനും ആശംസകളും അനുഗ്രഹീതവുമായ ഗണേഷ് ചതുര്‍ത്ഥി ആശംസിക്കുന്നു!”
- ”ഓം ഗണ ഗണപതേ നമോ നമ! ശ്രീ സിദ്ധിവിനായക് നമോ നമ! അസ്ത വിനായക് നമോ നമ! ഗണപതി ബാപ്പ മൊറയ്യ! ഗണേഷ് ചതുര്‍ത്ഥി ആശംസിക്കുന്നു!”
- ”ഗണപതി ഭഗവാനെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക.ഈ ഗണേശ ജന്മദിനം ആഘോഷമാക്കാം. ഗണേഷ് ചതുര്‍ത്ഥി ആശംസകൾ!”
- ”എല്ലാ വിഘ്നങ്ങളും മാറ്റി നിങ്ങളുടെ കുടുംബത്തിൽ എന്നും ഐശ്വര്യവും സമൃദ്ധിയും നിറയട്ടേ.വിനായക ചതുര്‍ത്ഥി ആശംസകൾ!”
Also Read: Happy Onam Wishes In Malayalam Words
Also Read: Bhagavad Gita Quotes in English
2 Responses