കുരുഷേക്ത്ര യുദ്ധഭൂമിയിൽ വെച്ചാണ് ശ്രീകൃഷ്ണൻ തന്റെ അറിവുകൾ അർജുനനോട് പങ്കുവെച്ചുകൊണ്ടു ഗീതോപദേശം നല്കുന്നത്. ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനോട് ഉപദേശിച്ചതും പൗരാണിക വേദങ്ങളുടെ ഉപജ്ഞാതാവുമായ വ്യാസ മഹർഷി മഹാഭാരതത്തിന്റെ മധ്യത്തിൽ ചേർത്ത് വെച്ചതും അദ്വൈത ദർശനം സ്ഫുരിക്കുന്നതും പതിനെട്ടു അധ്യായങ്ങളിൽ നിറഞ്ഞു നിൽക്കുന്നതുമായ തത്ത്വ ജ്ഞാനമാണ് ഭഗവദ് ഗീത. ഹിന്ദു മത വിശ്വാസികളുടെ ഏറ്റവും വിശുദ്ധവും ഉൽകൃഷ്ടവുമായ ദർശന ഗ്രന്ഥമാണിത്. അഷ്ടബുജ വൃത്തത്തിൽ എഴുതിയതാണ് ഗീത; പ്രയത്നപൂർവ്വം അറിയാൻ ശ്രമിക്കുന്നവന് ഭയത്തിൽ നിന്നും ശോകത്തിൽ നിന്നും മുക്തി നേടി വിഷ്ണുവിന്റെ പാദം പൂകാൻ സാധിക്കുമെന്ന് വിശ്വസിച്ചു പോരുന്നു.
ശരീരത്തിലെ അഴുക്കു നീക്കം ചെയ്യുവാനായി മനുഷ്യൻ ദിവസവും സ്നാനം ചെയ്യുന്നത് പോലെ ഭഗവദ് ഗീതയിലെ ശ്ലോകമാകുന്ന പുണ്യ ജലത്തിൽ ഒരിക്കൽ മാത്രം കുളിക്കാൻ കഴിഞ്ഞാൽ അത് നാവു കൊണ്ട് ചെയ്യുന്ന സകല പാപത്തെയും ഇല്ലാതാക്കുന്നു എന്ന് നമ്മുടെ പൂർവികർ നമ്മോടു ഉപദേശിക്കുന്നു. ഭൗതിക കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നത് പോലെ തന്നെ ആത്മീയ കാര്യങ്ങളിലും നാം ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷികം ആണ്. അതിനാൽ തന്നെ ഉദ്ധരണികൾ ആത്മീയ ബോധം ഉണർത്താനുള്ള ചവിട്ടു പടികൾ ആയി വർത്തിക്കുന്നു.
Bhagavad Gita Quotes Malayalam
ഭഗവദ് ഗീതയിലെ പ്രധാന ഉദ്ധരണികൾ നോക്കിയാലോ?
- ജയിക്കുവാൻ വേണ്ടി മാത്രമായി മത്സരിച്ചാലും അവർക്ക് വിജയവും പരാജയവും രണ്ടും നേരിടേണ്ടി വരും.
- നല്ല പ്രവൃത്തി ചെയ്യുന്ന ആർക്കും ഇവിടെയോ ലോകത്തോ മോശമായ അവസാനം ഉണ്ടാകില്ല
- മറ്റുള്ളവരുടെ ഉന്നതി ദർശിക്കുമ്പോൾ നിങ്ങളുടെ മനസ്സ് ആനന്ദിക്കുവാൻ പോലും വിസ്മരിക്കുകയാണെങ്കിൽ നിങ്ങളുടെ മനസ്സിൽ പൈശാചിക വൃത്തികളുടെ വാസം ആരംഭിച്ചു കഴിഞ്ഞു എന്നും മനസ്സിലാക്കാം
- കാലചക്രം സാക്ഷാൽ ഈശ്വരൻ മാത്രമാണ് ചലിപ്പിക്കുന്നത്. അപ്പോൾ ആരെങ്കിലും നമ്മെ നശിപ്പിക്കുവാൻ വേണ്ടി ഏതെങ്കിലും പദ്ധതികൾ തയ്യാറാക്കുകയാണെങ്കിൽ. അവർക്ക് യഥാർഥത്തിൽ ! നമ്മെ നശിപ്പിക്കുവാൻ സാധിക്കുമോ..? …
- നമുക്ക് ഭാവി പ്രവചിക്കാനും കഴിയില്ല, നമ്മുടെ ഭാവിയെ നിർമ്മിക്കുവാനും കഴിയില്ല
- പ്രവൃത്തിയില്‍മാത്രമേ നിനക്കു അധികാരമുള്ളു. ഒരിക്കലും ഫലങ്ങളില്‍ (അതു ലഭിച്ചാലും ലഭിച്ചില്ലെങ്കിലും) ഇല്ല. (അതായതു ഫലം നിന്റെ സ്വാതന്ത്ര്യത്തിലുള്ളതല്ല). നീ ഫലമുദ്ദേശിചു പ്രവര്‍ത്തിക്കുന്നവനാകരുത്. അകര്‍മ്മത്തില്‍ നിനക്കു ആസക്തിയു മരുത്.
- സമബുദ്ധിയുള്ളവന്‍ ഈ ലോകത്ത് വച്ചുതന്നെ പുണ്യ പാപങ്ങള്‍ രണ്ടും ത്യജിക്കുന്നു. അതുകൊണ്ട് കര്‍മ്മയോഗത്തിനായി ഒരുങ്ങുക. യോഗം പ്രവൃത്തിയിലുള്ള സാമര്‍ത്ഥ്യം തന്നെയാകുന്നു.
- യാതൊരുവന്‍ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിര്‍ത്തിയിട്ടു കര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ട് നിഷ്ക്കാമകര്‍മ്മ ആരംഭിക്കുന്നുവോ അവന്‍ ശ്രേഷ്ഠനാകുന്നു.
- സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.
- രാഗം, ഭയം, കോപം ഇവ കൈവിട്ടവരും എന്റെ ഭക്തന്മാരും എന്നെ ആശ്രയിച്ചവരുമായ വളരെപ്പേര്‍ ജ്ഞാനമാകുന്ന തപസുകൊണ്ടു പരിശുദ്ധരായിത്തീര്‍ന്നു എന്നെ പ്രാപിച്ചിട്ടുണ്ട്.
- എവര്‍ എങ്ങിനെ എന്നെ ഭജിക്കുന്നുവോ അവരെ അതേവിധം തന്നെ ഞാന്‍ അനുഗ്രഹിക്കുന്നു. ഹേ പാര്‍ത്ഥ, എങ്ങും മനുഷ്യര്‍ എന്റെ മാര്‍ഗത്തെ പിന്തുടരുന്നു.
- യാതൊരുവന്‍ ആസക്തി കൈവിട്ടു ബ്രഹ്മത്തില്‍ സമര്‍പ്പിച്ച് കര്‍മ്മം അനുഷ്ഠിക്കുന്നുവോ അവന്‍ വെള്ളത്താല്‍ നനക്കാന്‍ പറ്റാത്ത താമരയിലയെ പോലെ പാപത്താല്‍ മലിനമാക്കപ്പെടുന്നില്ല.
- വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും, പശുവിലും, ആനയിലും, നായയിലും, ചണ്ഡാളനിലും ബ്രഹ്മജ്ഞാനികള്‍ സമദൃഷ്ടികളാകുന്നു.
- കര്‍മ്മഫലത്തെ ആശ്രയിക്കാതെ കര്‍ത്തവ്യമായ കര്‍മ്മം ആരു ചെയ്യുന്നുവോ അവന്‍ സന്യാസിയും യോഗിയുമാണ്. അല്ലാതെ അഗ്നിഹോത്രാദികളെ ചെയ്യാത്തവനും, കര്‍മ്മത്തെ ഉപേക്ഷിച്ചു സ്വസ്ഥനായിരിക്കുന്നവനുമല്ല.
- ഭൂമിയിലെ പുണ്യമായ ഗന്ധവും അഗ്നിയിലെ തേജസും ഞാനാണ്. എല്ലാ ജീവികളിലെയും ജീവശക്തിയും തപസ്വികളിലെ തപസ്സും ഞാന്‍ തന്നെ ആകുന്നു.
- ഒരാളും ഒരിക്കലും അല്പനേരത്തേക്കുപോലും പ്രവര്‍ത്തിക്കാതെ ഇരിക്കുന്നില്ല. എല്ലാവരും പ്രകൃതി ഗുണങ്ങളാല്‍ നിര്‍ബന്ധിതരായി കര്‍മ്മം ചെയ്തുപോകുന്നു.
- കര്‍മ്മേന്ദ്രിയങ്ങളെ അടക്കിനിര്‍ത്തി യാതൊരുവന്‍ വിഷയങ്ങളെ മനസ്സുകൊണ്ട് സദാ സ്മരിച്ചുകൊണ്ടിരിക്കുന്നുവോ മൂഡാത്മാവായ അവന്‍ മിഥ്യാചാരന്‍ എന്ന് പറയപ്പെടുന്നു.
- നീ മനസ്സിനാല്‍ നിയന്ത്രിതമായ കര്‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ കര്‍മ്മമാണ് അകര്‍മത്തെക്കാള്‍ ശ്രേഷ്ഠം. കര്‍മ്മം ചെയ്യാത്ത പക്ഷം നിനക്കു ശരീരനിര്‍വഹണം പോലും സാധ്യമാകയില്ല.
- അന്നത്തില്‍നിന്നു ഭൂതങ്ങള്‍ ഉണ്ടാകുന്നു. മഴയില്‍നിന്നു അന്നവും ഉദ്ഭവിക്കുന്നു. യജ്ഞത്തില്‍ നിന്നു മഴയുണ്ടാകുന്നു. യജ്ഞം കര്‍മ്മത്തില്‍നിന്നുണ്ടാകുന്നു.
- നിസ്സംഗനായി എപ്പോഴും കര്‍ത്തവ്യമായ കര്‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ നിസ്സംഗനായി കര്‍മ്മംചെയ്യുന്നയാള്‍ പരമപദം പ്രാപിക്കുന്നു.
- ഇന്ന് നിങ്ങൾക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു, നാളെ അത് മറ്റാരുടേതോ ആകും, മാറ്റം പ്രകൃതി നിയമമാണ്..
- നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്, പക്ഷേ ഒരിക്കലും പ്രവൃത്തിയുടെ ഫലം ലഭിക്കാനുള്ള അവകാശമില്ല. പ്രതിഫലത്തിനുവേണ്ടി നിങ്ങള്‍ ഒരിക്കലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുത്, അല്ലെങ്കില്‍ നിഷ്‌ക്രിയത്വത്തിനായി നിങ്ങള്‍ ആഗ്രഹിക്കരുത്.
- നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യുക, എന്നാല്‍ അത്യാഗ്രഹത്തോടെയല്ല, അഹംഭാവത്തോടെയല്ല, കാമത്തോടെയല്ല, അസൂയയോടെയല്ല, മറിച്ച് സ്‌നേഹം, അനുകമ്പ, എളിമ, ഭക്തി എന്നിവയോടെ.
- തന്റെ മനസ്സ് കീഴടക്കിയ ഒരാള്‍ക്ക്, അതാണ് അവരുടെ മികച്ച സുഹൃത്ത്. എന്നാല്‍ അതില്‍ പരാജയപ്പെട്ട ഒരാള്‍ക്ക്, മനസ്സാണ് ഏറ്റവും വലിയ ശത്രു.
- മനസ്സിനെ നിയന്ത്രിക്കാത്തവര്‍ക്ക് അത് ശത്രുവിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
Also Read: Bhagavad Gita Quotes in English
ഭഗവദ് ഗീതയിൽ കൃഷ്ണൻ പറയുന്നത് പരിണിതഫലം നോക്കാതെ കർമ്മം ചെയ്യുക എന്നാണ്. അതിനാൽ തന്നെ നമ്മുടെ ജീവിത കർമ്മങ്ങളെ മുന്നോട്ടു കൊണ്ടുപോകുവാനും അതുവഴി ഈശ്വര ചൈതന്യത്താൽ നാൾവഴികൾ ഓരോന്നും പിന്നിടാനും ഗീത നമുക്ക് നല്ലൊരു വഴി കാട്ടിയാണ്. മനസ്സിന്റെ സഞ്ചാര പാതയെ ഒരു നല്ല ഗുരുവിനെ പോലെ മുന്നോട്ടു കൊണ്ട് പോയി കർമ്മ ഫലത്തെ മുറുകെ പിടിച്ചു മരണാനന്തരവും സുഖം പ്രധാനം ചെയ്യാൻ ഗീത നമ്മെ പ്രാപ്തരാക്കുന്നു. ഇത്തരത്തിലുള്ള മനസ്സിലേക്ക് വിഞ്ജാനവും ശുഭാപ്തി ചിന്തകളും പ്രധാനം ചെയ്യുന്ന ഉദ്ധരണികൾക്കു ഞങ്ങളുടെ വെബ്സൈറ്റ് Hiddenmantra സന്ദർശിക്കുക.
2 Responses