ഋഷഭ് ഷെട്ടിയുടെ ‘കന്താര’ സിനിമയിൽ നിറഞ്ഞാടുന്ന തെയ്യക്കോലമാണ് പഞ്ചുരുളി എന്ന പഞ്ചിയൂര് കാളി.
‘വരാഹരൂപം’ എന്ന ഗാനം ഇതിനകം തന്നെ ഇന്ത്യ മുഴുവൻ പ്രചാരം നേടിയിരിക്കുകയാണ്. വരാഹ എന്ന വാക്ക് തുളുഭാഷയിൽ ( പഞ്ചി) പന്നിയാണ്. മനിപ്പന തെയ്യം പന്നി സങ്കല്പത്തിലുള്ള മറ്റൊരു തെയ്യമാണ്.
പഞ്ചുരുളി തെയ്യം ഐതിഹ്യം /പഞ്ചുരുളി തെയ്യം തെയ്യം കഥ :
നായാട്ടിനിടയിൽ കുടകു മലയില്‍ അമ്മിണ മാവിലന് ദർശനം കിട്ടിയ ദേവതയാണിത്. ശുംഭാസുരനെയും നിശുംഭാസുരനെയും വധിക്കാൻ ദേവി അവതാരം എടുത്തപ്പോൾ ഹോമകുണ്ഡത്തിൽ നിന്നും പിറവിയെടുത്ത ഏഴു ദേവന്മാരിൽ പ്രധാനിയാണ് വരാഹി രൂപത്തിലുള്ള പഞ്ചുരുളി തെയ്യം. പഞ്ചിയൂര് കാളി ആണ് പിന്നീട് പഞ്ചുരുളിയായി മാറിയത്.
തുളുനാട്ടിൽ നിന്നെത്തിയ ദേവി കൂളൂർ മാതാവിന്റെ ആവശ്യപ്രകാരം അസുരനെ വധിക്കുന്നു. മാതാവിന്റെ വാഗ്ദാന പ്രകാരം പട്ടുവം കടവിൽ കുടിയിരുന്ന ഐതിഹ്യം ഉണ്ട് പഞ്ചുരുളിക്ക്.
41 നാളത്തെ കഠിനവ്രതം എടുത്താണ് കോലക്കാരനായ മലയൻ പഞ്ചുരുളി തെയ്യം കെട്ടുന്നത്. മരത്തിൽ തുടങ്ങി മരത്തിൽ അവസാനിക്കുന്ന തെയ്യമാണ് പഞ്ചുരുളി എന്നാണ് വിശ്വാസം. വിശ്വാസമനുസരിച്ച് അരയാൽ മരച്ചോട്ടിൽ എത്തുന്ന കോലക്കാരൻ അവിടെ വെച്ച കത്തിയും മാലയും സ്വീകരിക്കും. അവിടെവച്ച് ദർശനം ലഭിക്കുന്ന കോലക്കാരൻ ആട്ടക്കാവിലേക്ക് കുതിക്കും. പിന്നീട് ആട്ടക്കാവിൽ നിന്നാണ് തോറ്റവും തെയ്യവും അരങ്ങേറുക. ഭക്തന്മാരുടെ കൺകണ്ട ദേവിയാണ് അസുരനിഗ്രഹത്തിനായി അവതരിച്ച വരാഹി ദേവി.
വട്ട മുടിയിൽ അസുരശിരസ്സുകൾ എന്ന മട്ടിൽ അനേകം തട്ട് ചൊറകൾ ഉണ്ടാകും . ഉഗ്രസ്വരൂപിണിക്കു ഉതകും മട്ടിലുള്ള അനേകം ഉദ്ധനൃത്ത വിധങ്ങളാണ് ദേവി നടത്തുക. ശാന്ത രൂപത്തിൽ തുടങ്ങി രൗദ്രഭാവം കൈക്കൊള്ളുന്ന മൂർത്തിയാണ് പഞ്ചുരുളി. ഭക്തരുടെ നേർക്ക് ഓടിയടുക്കുകയും, അലറി ബഹളം വെക്കുകയും, മുടി കൊണ്ടടിക്കുകയും ചെയ്തു ശാന്ത ഭാവം കൈകൊണ്ട് ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നു.
മലയൻ, വേലൻ, മാവിലൻ കോപ്പാളന്‍, പമ്പത്താര്‍ എന്നീ സമുദായത്തിൽ പെട്ടവരാണ് ഈ തെയക്കെട്ടാൻ ആചാരപ്പെട്ടിരിക്കുന്നത് പ്രതീകാത്മകമായി മൃഗബലി നടത്താറുണ്ട് ഈ തെയ്യംകെട്ടിയാടുന്ന ചില കാവുകളിൽ. പഞ്ചുരുളിയുടെ മുഖത്തെഴുത്ത് ‘രുദ്ര മിനുക്ക്’ എന്നാണ് അറിയപ്പെടുന്നത്
തെയ്യത്തിനെ കുറിച്ച് കൂടുതൽ അറിയാൻ >>
Panjuruli Theyyam Photos:
കൂടുതൽ ഫോട്ടോസ് കാണാൻ>>
പ്രധാനപ്പെട്ട വിവിധ തരം തെയ്യങ്ങളെ കുറിച്ച് അറിയാൻ ഞങ്ങളുടെ തെയ്യം പേജ് സന്ദർശിക്കൂ…
One Response