ഉത്തരകേരളത്തിലെ ആര്യ പൂമാല ഭഗവതിയുടെ ആരാധനാലയത്തിൽ കെട്ടിയാടുന്ന തെയ്യമാണ് പൂമാരുതൻ തെയ്യം. ആര്യ പൂമാല തെയ്യത്തിന് കെട്ടിക്കോലമില്ല.
കക്കുന്നം പൂമാലഭഗവതി ക്ഷേത്രം കളിയാട്ടം
കോലധാരി : തെക്കുംകര ബാബു കർണ്ണമൂർത്തി
പുരാവൃത്തം:
ആര്യ പൂമാല സ്വർഗാ ഉദ്യാനം കണ്ട് ആസ്വദിക്കുമ്പോൾ ഉദ്യാനത്തിൽ നിന്നും ദേവസുന്ദരികൾ പുഷ്പം പറിച്ചെടുക്കുന്നു. ദൈവമല്ലന്മാർ വന്ന് പൂപ്പറിക്കുന്നത് തടയുന്നു. പൂമാല ഭഗവതി മല്ലന്മാരിൽ ഒരുവന്റെ സഹായം ചോദിക്കുന്നു. ഒരു മല്ലൻ വിടർന്ന പൂവിൽ വായു രൂപം ധരിച്ചിരിക്കുകയായിരുന്നു. ദേവി മല്ലനെ പൂമാരുതൻ എന്ന പേര് നൽകുന്നു. ഭഗവതി അവനെ സഹോദരനായി കരുതി ആര്യപൂങ്കാവനത്തിൽ എത്തി. പൂമാരുതൻ മലനാട് കാണാൻ ഭഗവതിയോട് ആഗ്രഹം പ്രകടിപ്പിക്കുന്നു. മലനാട് കാണണമെകിൽ കടൽ കടക്കണം അതിനൊരു ചെറുകപ്പൽ വേണം. പുരാവൃദ്ധം അനുഷ്ഠിച്ച് ആര്യ രാജാവിന്റെ മകൾ പൂങ്കാവനത്തിൽ എത്തിയ സമയം ഭഗവതി ആര്യ രാജാവിന്റെ മകളിൽ പ്രവേശിക്കുന്നു. ഭഗവതി പ്രവേശിച്ചത് മൂലം മകൾ ബോധക്ഷയം സംഭവിച്ചു വീഴുന്നു. ഈ കാര്യം പ്രശ്ന മുഖേന മനസ്സിലാക്കിയ രാജാവ് വിശ്വകർമ്മാവനെ കൊണ്ട് മരക്കലം ( ചെറു കപ്പൽ) പണിയിപ്പിച്ചു.പൂമാരുതനും പൂമാല ഭഗവതിയു മലനാട്ടിലേക്ക് യാത്രയായി. പല അഴിമുഖങ്ങളും കടന്ന് ഏഴിമലക്കടുത്ത് പൂമാരുതനും പൂമാല ഭഗവതിയും എത്തുന്നു. കണ്ണൂരിലെ രാമന്തളി കുറുവൻതട്ട അറയിൽ ആണ് ആ ദേവതകൾ ആദ്യം കുടിയിരുന്നത്. കുറുവന്തട്ട അറയിൽ കൂടാതെ മണിയറ, തായിനേരി, രാമ വില്ലൻ തുടങ്ങിയ പല സ്ഥാനങ്ങളിലും ആ ദേവതയുടെ സ്ഥാനമുണ്ട്.
പ്രധാനപ്പെട്ട വിവിധ തരം തെയ്യങ്ങളെ കുറിച്ച് അറിയാൻ ഞങ്ങളുടെ തെയ്യം പേജ് സന്ദർശിക്കൂ…