ശവാസനം എന്നാൽ എന്ത് ?
ശരീരത്തിനും മനസ്സിനും പൂർണ്ണമായ വിശ്രമം ലഭിക്കുന്നതിനുള്ള ആസനമാണ് ശവാസനം. ശവം പോലെ മലർന്ന് കണ്ണടച്ച്, തളർന്ന് ചലനരഹിതനായി കിടക്കുന്നതിനാണ് ശവാസനം എന്നുപറയുന്നത്. യോഗാ ആരംഭിക്കുന്നതും അവസാനി പ്പിക്കുന്നതും ശവാസനത്തോടുകൂടിയാണ്. തുടക്കത്തിൽ രണ്ടു മിനിട്ടു വരെയും അഭ്യാസങ്ങൾക്കു ശേഷം അഞ്ചു മുതൽ പത്ത് മിനിട്ടുവരെയും ശവാസനത്തിൽ കിടക്കണം.
യോഗ ആരംഭിക്കുമ്പോൾ ശവാസനം ചെയ്യണ്ട വിധം
- നീണ്ടു നിവർന്ന് മലർന്ന് കണ്ണുകൾ അടച്ച് കിടക്കുക.തുടകൾ തമ്മിൽ സ്പർശിക്കാത്ത വിധം കാലുകൾ അകത്തി തളർത്തി ഇടുക.
- . കൈകൾ അതാതു വശങ്ങളിൽ നീട്ടി, മലർത്തി ഇടുക. വിരലുകളും തളർന്നിരിക്കണം. കക്ഷവും കയ്യു മായി മുട്ടിയിരിക്കരുത്. തല ഇഷ്ടാനുസരണം നേരെയോ, അൽപം ചരിച്ചോ വക്കണം.
- ദേഹം കാൽനഖം മുതൽ തലമുടിവരെ തളർന്നു കിടക്കണം. എല്ലാം തളർന്നു കിടക്കുന്നു വെന്ന് മനസ്സിൽ സങ്കല്പിക്കുക. ഒരിടത്തും ഒരുതരത്തിലുമുള്ള വലിച്ചുപിടുത്തമോ പിരിമുറുക്കമോ ഉണ്ടാകരുത്. ചെറിയകുട്ടികൾ കിടന്നുറങ്ങുന്നതുപോലെ ശാന്തമായി കിടക്കുക.
- ശ്വാസം എടുക്കുന്നത് സാധാരണ ഗതിയിൽ തന്നെ ആവണം. ശ്വാസം എടുക്കാനോ വിടാനോ യാതൊരു പ്രേരണയും ഉണ്ടാവരുത്.
- ഈ കിടപ്പിൽ ഉറങ്ങിപ്പോകാതിരിക്കാൻ ശ്രെദ്ധിക്കുക.
- ശ്വാസം എടുക്കുന്നതും വിടുന്നതും മാത്രം ശ്രദ്ധിക്കുക.
- ഒരു തവണ ശ്വാസം എടുത്ത് വിട്ട് കഴിഞ്ഞാൽ ഒന്ന് എന്ന് മനസ്സിൽ എണ്ണിത്തുടങ്ങുക. അങ്ങനെ 30-35 തവണ ശ്വാസോച്ഛ്വാസം കഴിഞ്ഞ് ശവാസനത്തിൽനിന്ന് ഉണരുക. അപ്പോൾ ഏകദേശം രണ്ടു മിനിട്ടായി ക്കാണും.
- ശ്വാസോച്ഛ്വാസത്തെ എണ്ണി ക്കൊണ്ടിരിക്കുവാൻ ഏൽപിച്ചിരുന്ന മനസ്സ് ഇതിനിടയിൽ എവിടെയെങ്കിലും പോകാൻ ഇടയുണ്ട്. അതു സംഭവിച്ചാൽ മനസ്സിനെ പഴയ ജോലി യിലേക്ക് കൊണ്ടുവരിക. തുടക്കത്തി ലുള്ള ശവാസനത്തിന് രണ്ട് അല്ലെങ്കിൽ മൂന്ന് മിനിട്ട് മതി.
യോഗ അവസാനിക്കുമ്പോൾ ശവാസനം ചെയ്യണ്ട രീതി
യോഗശാസ്ത്രത്തിൽ ശവാസനം ഒരു പ്രധാനഘടകമാണ്. യോഗപരിശീലനം ആരംഭിക്കുന്നതും അവസാനിക്കുന്നതും ശവാസനത്തോടുകൂടിയാണ്. യോഗാഭ്യാസം ആരംഭിക്കു മ്പോൾ എങ്ങനെ ആവണം എന്നത് മുകളിൽ നൽകിയിരിക്കുന്നത്. അവസാനത്തെ ശവാസനത്തിന് കൂടുതൽ സമയം എടുക്കണം, കുറഞ്ഞത് അഞ്ചു മിനിട്ടെങ്കിലും ചെയ്യണം. നിങ്ങൾക്ക് സമയം ഉണ്ടെങ്കിൽ അതിലും കൂടുതലാകാം.
ഇന്നത്തെ ജീവിതത്തിന്റെ സന്തത സഹചാരികളാണ് ആകുലത, ആവലാതി, പരിഭ്രമം, ആശങ്ക, മാനസിക പിരിമുറുക്കം (Stress) മുതലായവ. തിരക്കുപിടിച്ചുള്ള ഒരുതരം പരക്കം പാച്ചിലാണ് എല്ലാ കാര്യങ്ങൾക്കും. ഊണും ഉറക്കവും യാത്രയും ജോലി യും എന്നു വേണ്ട, എല്ലാകാര്യങ്ങളും മാനസികമായ സംഘർഷങ്ങളോടുകൂടിയാണ്. അതുമൂലം നമ്മുടെ പ്രാപ്തിയും, കഴിവും, സാമർത്ഥ്യവും പ്രവർത്തനക്ഷമത യും എല്ലാം നഷ്ടപ്പെടുന്നു. ക്രമേണ മനസ്സും ശരീരവും ഒരു പോലെ ക്ഷീണിക്കുന്നു. ഇതിന്റെ എല്ലാം ഫലം ആണ് രോഗം. ഇങ്ങനെ ഒരു അവസ്ഥയിലേക്ക് നീങ്ങാതിരിക്കണമെങ്കിൽ നമ്മുടെ മനസ്സിൽ നിന്ന് ആകുലത, ആവലാതി, പരിഭ്രമം, ആശങ്ക, മാനസിക പിരിമുറുക്കം എല്ലാം ഓരോ ദിവസവും തുടച്ചു മാറ്റിക്കൊണ്ടിരിക്കണം.
ശാരീരികവും മാനസികവുമായ ഈ മാലിന്യങ്ങൾ തുടച്ചു മാറ്റുന്നതിനുള്ള ഒരേ ഒരു വഴി ശവാസനമാണ്. മനസ്സും ശരീരവും ഒന്നു പോലെ ശാന്തമാക്കു കയാണ് അതിന്റെ ലക്ഷ്യം.
ശവാസനത്തിൽ കിടക്കുമ്പോൾ ശ്വാസോച്ഛ്വാസം എണ്ണുക എന്നതാണ് നമ്മൾ ആദ്യം പറഞ്ഞ കാര്യം എന്നാൽ ഇത് തുടർച്ചയായി ചെയ്യുമ്പോൾ നിങ്ങള്ക്ക് ബുദ്ധിമുട്ടായി തോന്നാനും പെട്ടന്ന് തന്നെ ബോധാവസ്ഥയിലേക്ക് വരാനും ഉള്ള സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ താഴെ പറയുന്ന വിദ്യ നിങ്ങൾക്ക് ചെയ്തു നോക്കാം.
മനസ്സുകൊണ്ട് ഒരു ആകാശയാത്ര നടത്തുക, അതാണ് പ്ലാൻ. ശരീരം ഈ കിടപ്പിൽത്തന്നെ കിടക്കട്ടെ. മനസ്സ് ശരീരത്തെ വിട്ടു നേരെ മുകളിലേക്കു പോകുന്നതായി സങ്കൽപ്പിക്കുക. കുറെ ദൂരം മുകളിലേക്ക് പോയതിനുശേഷം അവിടെ നിന്നു മനസ്സുകൊണ്ട് താഴത്തേക്കു നോക്കുക, ശരീരം അതേ വിധം അവിടെത്തന്നെ കിടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇനിയും കണ്ണത്താത്ത ദൂരത്തേക്ക് മുകളിലേക്ക് പോകുക. അവിടെ മനോഹരമായ മേഘപടലങ്ങൾ അങ്ങുമിങ്ങും ചിന്നി ചിതറി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തായി കാണുക. ഭാവനയിൽ മനോഹരങ്ങളായ പല ദൃശ്യങ്ങളും സൃഷ്ടിച്ച് അതു കണ്ടും ചുറ്റിക്കറങ്ങിയും കുറച്ചു സമയം ചിലവഴിക്കുക. വേണമെങ്കിൽ ആകാശമണ്ഡലം മുഴുവൻ ആറേഴു തവണ ചുറ്റിക്കറങ്ങുക, പ്ലെയിനിൽ സഞ്ചരിക്കുമ്പോൾ കണ്ടിരിക്കാവുന്ന ആകാശമണ്ഡലത്തിന്റെയോ, സമുദ്ര ങ്ങളുടെയോ, വനങ്ങളുടെയോ ദൃശ്യ ങ്ങൾ വീണ്ടും കാണുക, വിദേശരാജ്യങ്ങളിലുള്ള നിങ്ങളുടെ സുഹൃത്തുക്കളെയോ, ബന്ധുക്കളെയോ സന്ദർ ശിക്കുക, ദേവാലയങ്ങളോ, ആരാധ നാ സ്ഥലങ്ങളൊ സന്ദർശിക്കുക, ഭാവനകളിൽ ലയിച്ച് ഏതാനും സമയം ചെലവഴിച്ചതിനുശേഷം താഴോട്ട് മടങ്ങി വരുന്നതായി . കുറെ ദൂരം താണു വന്നിട്ട് നിങ്ങളുടെ ശരീരം അവിടെ നിന്നുകൊണ്ട് നോക്കികാണുക. സാവധാനം താഴെ വന്ന് സ്വശരീര ത്തിൽ പ്രവേശിക്കുക. അതിനു ശേഷം കണ്ണുതുറന്ന് പരിസരങ്ങളു മായി പൊരുത്തപ്പെടുക, ശവാസന ത്തിൽ നിന്നു ഉണരുക . ഇതുപോലെ മറ്റു പല വിദ്യകളുപയോഗിച്ചു ശവാസനം ചെയ്യാവുന്നതാണ്.
ശവാസനം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ / പ്രയോജനം
- മനസ്സിനും ശരീരത്തിനും ഒരേസമയം ചുരു ങ്ങിയ സമയം കൊണ്ട് പരിപൂർണ്ണവിശ്രമം ലഭിക്കുന്നു. ഉറക്കത്തിൽ പോലും ഇതു പോലെ വിശ്രമം കിട്ടുന്നതല്ല.
- ഉറക്കമില്ലാ ത്തവർക്ക് ശവാസനം ഒരു നല്ല ഉപാധിയാണ്.
- ഏകാഗ്രത വർദ്ധിക്കാനും ശവാസനം ഒരുപായമാണ്.
- ഉയർന്ന രക്ത സമ്മർദ്ദം (H.BP) ഉള്ളവർ കാലത്തും വൈകിട്ടും 10 – 15 മിനിട്ട് വീതം ശവാസനത്തിൽ കിടക്കുന്നത് വളരെ ഫലപ്രദമായ ഒരു യോഗചികിൽസയാണ്.
വിവിധ യോഗാസനങ്ങള്‍ അറിയുവാൻ നിങ്ങൾ ഹിഡൻ മന്ത്രയുടെ യോഗ ബ്ലോഗ് പേജ് സന്ദർശിക്കൂ.
Reference: Complete Yoga Book. Malayalam Edition by Yogacharya Govindhan Nair | ISBN 81-264-0985-1 | Page 25 & 81