Vishnumoorthy-theyyam-photo

ഉത്തരകേരളത്തിലെ തീയ്യർ, മണിയാണി, നായർ സമുദായത്തിന്റെ ദേവസ്ഥാനങ്ങളിലും കാവുകളിലും കെട്ടിയാടുന്ന വൈഷ്ണവ തെയ്യം ആണ് വിഷ്ണുമൂർത്തി. വിഷ്ണുമൂർത്തി അഥവാ പരദേവത എന്നും ഈ തെയ്യത്തെ അറിയപ്പെടുന്നു. മലയ സമുദായത്തിലെ  പാലായി പെരെപ്പേനാണ് വിഷ്ണുമൂർത്തി തെയ്യം ആദ്യമായി കെട്ടിയത് എന്ന് പറയപ്പെടുന്നു. ഒറ്റക്കോലം എന്ന പേരിലും വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടാറുണ്ട്. ഈ പ്രവേശനമാണ് ഒറ്റക്കോലത്തിന്റെ പ്രത്യേകത. തീപ്രവേശത്തേക്കാൾ ഉഗ്രമൂർത്തിയായ നരസിംഹരൂപിക്കാണു മുഖ്യം.

മലയ സമുദായത്തിൽ ഉള്ളവരാണ് വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടാറുള്ളത്. വെളിച്ചപ്പാടെ അറിയപ്പെടുന്ന നർത്തകൻ  നിർബന്ധമാണ് വിഷ്ണുമൂർത്തി തെയ്യത്തിന്. അധികം വേഷവിധാനങ്ങൾ ഇല്ലാതെ   നടത്തുന്ന ആദ്യ ചടങ്ങാണ് തോറ്റം. കുളിച്ചാറ്റം എന്നും  ഇതിനെ പറയാറുണ്ട്

vishnumoorthy theyyam photo

വിഷ്ണുമൂർത്തിയുടെ ഐതിഹ്യം / വിഷ്ണുമൂർത്തി തെയ്യം കഥ :

തീയ്യർ സമുദായത്തിൽ പെട്ട പാലന്തായി കണ്ണനുമായി ബന്ധപ്പെട്ടതാണ് വിഷ്ണുമൂർത്തിയുടെ ഐതിഹ്യം. പാലന്തായി കണ്ണന് ഒരു ആട്ടിടയനായിരുന്നു. നീലേശ്വരത്തെ കുറുവാട്ടു കുറുപ്പ്  കാലികളെ മേയ്ക്കലാണ് കണ്ണന്റെ ജോലി. കുറുവാട്ടു കുറുപ്പ് അവിടുത്തെ ഒരു നാട്ടുവാഴി ആയിരുന്നു

ഒരു ദിവസം പറമ്പിലെ മാങ്ങ പറിച്ചു തിന്നുകയായിരുന്നു കണ്ണൻ. ഈ മാങ്ങ കണ്ണന്റെ കയ്യിൽ നിന്നും കുറുപ്പിന്റെ അനന്തരകളിലൂടെ മാറിൽ വീഴാൻ ഇടയായി. കണ്ണൻ തന്നോട് അപമര്യാതയായി പെരുമാറിയെന്ന്  അനന്തരവ കുറിപ്പിനോട് കള്ളം പറയുന്നു. ഇതറിഞ്ഞ കുറുപ്പ് കണ്ണനെ കൊല്ലുമെന്ന് വിളംബരം ചെയ്യുന്നു. കണ്ണൻ ജീവനും കൊണ്ട് മംഗലാപുരത്തേക്ക് നാടുകടക്കുന്നു.

വിഷ്ണുമൂർത്തിയുടെ തോട്ടത്തിൽ പരാമർശിക്കുന്ന ചില വരികൾ:

“കരുമനയിൽ പാലന്തായി

വിരുതനതായുള്ളൊരു കണ്ണൻ

കരുമം പലതും പലരോടും ചെയ്തതുകൊണ്ട്

കുറുവാടനുമായിത്തങ്ങളിലിടപാടുണ്ടായി

തറവാടും നാടും വിട്ടു വടക്കു നടന്നു”

മംഗലാപുരത്തെ ഒരു തീയ്യർ തറവാട്ടിൽ പാലന്തായി കണ്ണൻ അഭയം പ്രാപിക്കുന്നു. വിഷ്ണുമൂർത്തിയായിരുന്നു ആ തറവാട്ടിലെ പരദേവത ക്രമേണ അവിടെവച്ച് കണ്ണൻ വിഷ്ണുമൂർത്തിയുടെ ഭക്തനായി തീരുന്നു. അങ്ങനെ 12 വർഷങ്ങൾ കടന്നു പോകുന്നു  ഒരു ദിവസം സ്വപ്നത്തിൽ പരദേവത അവനോട് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നു. നാട്ടിലേക്ക് പോകുമ്പോൾ ഒരു ചുറ്റികയും കൊണ്ടുപോകണമെന്ന്  സ്വപ്നത്തിൽ കാണുന്നു. ഈ സ്വപ്നം കണ്ട് ഞെട്ടി ഉണർന്ന കണ്ണൻ കാണുന്നത് അവിടെയുള്ള ചുറ്റിക വിറച്ചു തുള്ളുന്നതാണ്. ആ ചുറ്റികയുമായി കണ്ണൻ തന്നെ നാട്ടിലേക്ക് യാത്രയാകാൻ തീരുമാനിക്കുന്നു. ഈ വിവരം അറിഞ്ഞ ആ വീട്ടിലെ അമ്മ കണ്ണന് ഒരു കന്നി കുട നൽകുന്നു.

തന്റെ നാടായ നീലേശ്വരത്ത് എത്തിയ പാലന്തായി കണ്ണൻ ബാല്യകാല സുഹൃത്തായ കനത്താടൻ മണിയാണിയുടെ ഭവനത്തിൽ എത്തുന്നു ഭക്ഷണം കഴിച്ചശേഷം കൈകഴുകാനായി കുളത്തിലെത്തിയ കണ്ണനെ കുറുവാടൻ വെട്ടിക്കൊലപ്പെടുത്തി

ഈ സംഭവത്തിനുശേഷം കുറവാട്ട് കുറുപ്പിന്റെ കുടുംബത്തിൽ മുഴുവൻ അനർഥങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.പാലന്തായി കണ്ണന്റെ മരണവുമായി ബന്ധപ്പെട്ടാണ് തന്റെ കുടുംബത്തിൽ അനർത്ഥങ്ങൾ സംഭവിക്കുന്നത് എന്ന് കുറുപ്പ് പ്രശ്നം മുഖേന മനസ്സിലാക്കുന്നു. പ്രശ്ന പരിഹാരത്തിനായി പരദേവതയെ തെയ്യമായി കെട്ടയാടാൻ തുടങ്ങി.

മംഗലാപുരത്തെ ജെപ്പ് എന്ന സ്ഥലത്താണ് ഈ പരദേവതയുടെ മുഖ്യസ്ഥാനം. നീലേശ്വരത്തെ കോട്ടപ്പുറം വൈകുണ്ഠക്ഷേത്രം  ആണ് മറ്റൊരു പ്രധാന സ്ഥാനമായി കാണുന്നത്

പ്രധാനപ്പെട്ട വിവിധ തരം തെയ്യങ്ങളെ കുറിച്ച് അറിയാൻ ഞങ്ങളുടെ തെയ്യം പേജ് സന്ദർശിക്കൂ…

2 Responses

Leave a Reply

Your email address will not be published. Required fields are marked *