മുട്ടുകുത്തി നിൽക്കുന്ന ഒരു പോസാണ് വജ്രാസനം , അതിന്റെ പേര് വജ്ര എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് ഉണ്ടായത്, അതായത് വജ്രം അല്ലെങ്കിൽ ഇടിമിന്നൽ. ഇരുന്നു കൊണ്ടു ചെയ്യുന്ന ആസനമാണ് വജ്രാസനം. ഇത് ഭക്ഷണം കഴിച്ച ശേഷവും ചെയ്യാവുന്ന ഒരു യോഗാസന ആണ്. വജ്രാസനം വജ്ര നാഡിയെ സജീവമാക്കുന്നു, ഇത് ദഹനശക്തി വർദ്ധിക്കുന്നു. കരളിന്റെ പ്രവർത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നു. അതിന്റെ പല ഗുണങ്ങളിലും, നാഡീസംബന്ധമായ പ്രശ്നങ്ങൾ, ദഹനക്കേട് എന്നിവ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. വജ്രാസനത്തിന്റെ സ്ഥാനം ശരീരത്തിന്റെ താഴത്തെ ഭാഗത്തേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു – തുടകളിലും കാലുകളിലും. ഇത് പെൽവിക് ഏരിയയിലേക്കും ആമാശയത്തിലെ രക്തപ്രവാഹത്തിലേക്കും രക്തയോട്ടം വർദ്ധിക്കുന്നു, ഇത് മലവിസർജ്ജനവും ദഹനവും മെച്ചപ്പെടുന്നു.
വജ്രാസനം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
- അടിവയറ്റിലെ അവയവങ്ങൾ ക്കും ഗ്രന്ഥികൾക്കും നാഡിഞരമ്പുകൾക്കും പോഷകം സുലഭമായി കിട്ടുന്നതുകൊണ്ട് അവയ് ക്കെല്ലാം ബലവും പുഷ്ടിയും ഉണ്ടാകുന്നു.
- ദഹനശക്തി വർദ്ധിക്കുന്നു.
- പ്രമേഹരോഗികൾ ഭക്ഷണശേഷം വജ്രാസനത്തിൽ 10-15 മിനിട്ട് സമയം ഇരിക്കുന്നത് ഇൻസുലീൻ ഉൽപാദിപ്പിക്കുന്ന പാൻക്രിയാസി നെ പ്രവൃതന്മുഖമാക്കുന്നതിന് സഹായകമായി ഭവിക്കുന്നു.
- ഹെർ ണിയ വരാതിരിക്കാനും വജ്രാസനം നല്ലതാണ്.
- ആര്‍ത്തവരോഗങ്ങള്‍ കുറക്കുന്നു
- പൈല്‍സ് ഉള്ളവര്‍ക്ക് വജ്രാസനം നല്ലതാണ്.
വജ്രാസനം ചെയ്യേണ്ട വിധം/രീതി
1. കാൽ രണ്ടും നേരെ മുമ്പോട്ടു നീട്ടി നിവർന്നിരിക്കുക.
2. കാലുകൾ ഓരോന്നായി മടക്കി പുറ കോട്ടെടുത്ത്
3. പാദങ്ങൾ മലർത്തി അതാതുവശത്തെ പൃഷ്ഠങ്ങളോട് ചേർത്തുവയ്
ക്കുക.
4. കാൽമുട്ടുകൾ രണ്ടും ചേർത്ത് ശരിയായി നിവർന്നിരിക്കുക.
5. കൈകൾ നീട്ടി കാൽമുട്ടുകളിൽ വിരലുകൾ ഒതുക്കി കമഴ്ത്തി വയ് ക്കുക.
6. മുഖം ശാന്തമായിരിക്കണം.
7. പരിശീലനകാലത്ത്, സ്വാഭാവിക മായ ശ്വാസോച്ഛ്വാസം ശ്രദ്ധിച്ചു കൊണ്ട് രണ്ട് മിനിട്ട് ഇരിക്കാൻ ശ്രമി ക്കുക.
8. രണ്ടു പാദങ്ങളുടെയും ഇടയിൽ പൃഷ്ഠങ്ങൾ തറയിൽ പതിഞ്ഞ് ഉറച്ചി
രിക്കണം.
9. വജ്രാസനത്തിലിരുന്നു കൊണ്ട് പല ആസനങ്ങളും ചെയ്യാനു ള്ളതുകൊണ്ട് അതിൽ ക്രമേ ണ നല്ല പരിശീലനം വരുത്തണം.
വജ്രാസനം ചെയ്യുമ്പോൾ നട്ടെല്ല് നിവര്‍ന്നിരിക്കണം, കാല്‍മുട്ടുകള്‍ ചേര്‍ന്നിരിക്കണം. അതേപോലെ ശ്വാസത്തില്‍ ശ്രദ്ധിച്ചുകൊണ്ട് ചെയ്യണം.
വിവിധ യോഗാസനങ്ങള്‍ അറിയുവാൻ നിങ്ങൾ ഹിഡൻ മന്ത്രയുടെ യോഗ ബ്ലോഗ് പേജ് സന്ദർശിക്കൂ.