ഭുജംഗം എന്നാൽ പാമ്പ് എന്നാണർ ത്ഥം. പാമ്പ് തല ഉയർത്തി പത്തി വിടർത്തി നില്ക്കുന്നതിന്റെ മാതൃക അനുകരിച്ചു ചെയ്യുന്നതാണ് ഭുജംഗാസനം അഥവാ കോബ്ര പോസ്. പ്രധാനപ്പെട്ട യോഗാസനങ്ങളി ലൊന്നാണ് ഭുജംഗാസനം. മാനസിക ശാരീരിക സമ്മര്‍ദ്ദങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് കോബ്ര പോസ്.
ഭുജംഗാസനം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
സ്ത്രീകളുടെ ആർത്തവസംബന്ധമായ പ്രശ്നങ്ങളും ലൂക്കേറിയയും (വെള്ള പോക്ക്) ശമിക്കുന്നു. നട്ടെല്ലിന് അയവും പുറത്തെ മസിലുകൾ ക്കും ഞരമ്പുകൾക്കും പുഷ്ടിയും ബലവും വർദ്ധിക്കുന്നു. മലബന്ധത്തിന് ഇതൊരു പ്രതിവിധിയാണ്. നടുവേദനയോ നടുവെട്ടലോ ഒന്നും ഉണ്ടാകുന്നതല്ല. ഉണ്ടെങ്കിൽ മാറുകയും ചെയ്യും. ഹൃദയത്തെ ശക്തിപ്പെടുത്തുന്നു. ലിവർ, കിഡ്നി, അഡ്രിനൽ ഗ്ലാൻഡ് ഇവയുടെ പ്രവർത്തനങ്ങൾ കാര്യ ക്ഷമമാകുന്നു. ദഹനശക്തി വർദ്ധിക്കുന്നു.
ഹൃദ്രോഗവും രക്തസമ്മർദവും ഉള്ളവർ വിദഗ്ദ്ധോപദേശം തേടേണ്ടതാണ്. ഹൈപ്പോതൈറോഡിസം ഉള്ളവരും അൾസർ രോഗികളും ഇതു ചെയ്യാൻ പാടില്ല.
ഭുജംഗാസനം ചെയ്യേണ്ട വിധം/രീതി
- കിഴക്കോട്ടോ വടക്കോട്ടോ അഭി മുഖമായി കമഴ്ന്നു കിടക്കുക. ഉപ്പുറ്റികൾ മുകളിലേക്കാക്കിയും കാൽ വിരലുകൾ കിടത്തി നേരെ നീട്ടിയും വയ്ക്കണം. കിടക്കുന്നത് ഒരേ രേഖ യിൽ ആയിരിക്കണം.
- കൈകൾ ഉരത്തിനു താഴെ വിരലു കൾ ചേർത്ത് കമഴ്ത്തി വയ്ക്കുക. ഉരം വിട്ട് വിരലുകൾ നീണ്ടിരിക്കരുത്. കൈമുട്ടുകൾ ശരീരത്തോടടുത്ത് നേരെ പുറകിലേക്കായിരിക്കണം.
- കൈമുട്ടുകൾ ശരീരത്തോടടുത്ത് നേരെ പുറകിലേക്കായിരിക്കണം
- നെറ്റി തറയിൽ മുട്ടിച്ചു വയ്ക്കുക.
- ശരീരം മുഴുവൻ തളർന്ന് കിടക്കട്ടെ..
- സാവധാനം ശ്വാസം എടുത്തതിനു ശേഷം, കൈകൾ നിലത്ത് അമർത്താതെ നെഞ്ചും, തോളും തലയും നിലത്തുനിന്നും ഉയർത്തി, തല കഴിയുന്നത്ര പുറകോട്ട് വളച്ച് മുകളിലേക്കു നോക്കുക. തുടർന്ന് കൈകൾ നിലത്ത് ഊന്നിക്കൊണ്ട്, പൊക്കിൾ വരെ യുള്ള ശരീരഭാഗവും കൂടി നിലത്തു നിന്നും ഉയർത്തുക. ഇതെല്ലാം തുടർ ച്ചയായി നടക്കണം. ഇടയ്ക്ക് നിർത്ത രുത്. ശരീരം കൂടി ഉയർത്താൻ തുട ങ്ങുമ്പോൾ, കൈപ്പത്തികളുടെ താഴത്തെ ഭാഗം കൊണ്ടാണ് നിലത്ത് ഊന്നൽ കൊടുക്കേണ്ടത്. പൊക്കിൾ വരെ പൊങ്ങുക അതായത് പൊക്കി ളും നിലവും തമ്മിലുള്ള അകലം പരമാവധി കുറഞ്ഞിരിക്കണം എന്ന് ധരിക്കുക
- ഈ നില്പിൽ ശ്വാസം മുട്ടാൻ ഇടവരരുത്. അതിനു മുൻപായി സാവധാനം താഴെ വന്ന് ശ്വാസം വിടുക. പൊങ്ങിയ നിലയിൽ നിന്നുകൊണ്ടു തന്നെ ശ്വാസോച്ഛ്വാസം ചെയ്യാവുന്നതാണ്. അതു കുറച്ചു നാളത്തെ പരിശീലനത്തിനു ശേഷം മതി.
- താഴെ വന്ന് ഒന്നോ രണ്ടോ തവണ ശ്വാസോച്ഛ്വാസം ചെയ്തതിനു ശേഷം ഇതുപോലെ തന്നെ അടു ത്തത് ആരംഭിക്കുക. ഇങ്ങനെ അഞ്ചു തവണ ചെയ്യുക.
ഭുജംഗാസനത്തിന്റെ ലളിതമായ ഒരു രീതി
ഹൃദ്രോഗമോ, രക്തസമ്മർദമോ ഉള്ളവർക്കും വൃദ്ധന്മാർക്കും അമിതമായ വണ്ണമുള്ളവർക്കും ഇത് പ്രയാസപ്പെടാതെ അഭ്യസിക്കാൻ സാധിക്കും. ഭുജംഗാസനത്തിന്റെ പ്രയോജനം ഏറെക്കുറെ ഇതിനും ഉണ്ട്. പ്രാരംഭം മുകളിൽ പറഞ്ഞിരിക്കുന്നതു തന്നെ. ഉരത്തിനു താഴെ കൈപ്പ ത്തികൾ കമഴ്ത്തി പതിച്ചു വയ്ക്കുന്ന തിനു പകരം കൈമുട്ടുവരെ നിലത്ത് പതിച്ച് വയ്ക്കുക. അപ്പോൾ കൈ വിരൽത്തുമ്പുകൾ ചെവികൾക്ക് സമാന്തരമായിരിക്കണം, കൈ മുട്ടുകൾ നേരെ പുറ കോട്ടും. ഈ നിലയിൽ നിന്നും കൈമുട്ടുകൾ നിലത്തു നിന്ന് ഉയർത്താതെ തലയും ഉടലും പൊക്കി പുറകോട്ട് വളയ്ക്കുക. കൈകളുടെ നിലയ്ക്കു മാത്രമേ വ്യത്യാസ മുള്ളു. ബാക്കി എല്ലാം ഭുജംഗാസന ത്തിൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെ. അഞ്ചു തവണ ചെയ്യണം.
ഭുജംഗാസനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
- ഭുജംഗാസനം ചെയ്യുമ്പോള്‍ ചിരിച്ച മുഖത്തോടെ വേണം ചെയ്യാൻ . അല്ലെങ്കില്‍ അത് നിങ്ങളുടെ മുഖത്ത് ചുളിവുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
- കൈമുട്ടുകള്‍ വളച്ച് വെക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം
- ഗർഭിണികൾ ഭുജംഗാസനം ചെയ്യരുത്.
- വാരിയെല്ലുകള്‍ അല്ലെങ്കില്‍ കൈത്തണ്ടകള്‍ എന്നിവ ഒടിഞ്ഞിട്ടുണ്ടെങ്കിലും ഭുജംഗാസനം ചെയ്യരുത്.
- ഹെര്‍ണിയ പോലുള്ള വയറുവേദന ശസ്ത്രക്രിയകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരും ഭുജംഗാസനം ഒഴിവാക്കേണ്ടതാണ്.
- ആസ്ത്മ കൂടുതല്‍ ഉള്ളവരെങ്കില്‍ ഇവരും ഭുജംഗാസനത്തെ ഒഴിവാക്കണം.
- നിങ്ങള്‍ ഇത് ചെയ്യുകയാണെങ്കില്‍ നല്ലൊരു യോഗ പരിശീലകന്റെ സാന്നിധ്യത്തില്‍ ചെയ്യാവുന്നതാണ്.
വിവിധ യോഗാസനങ്ങള്‍ അറിയുവാൻ നിങ്ങൾ ഹിഡൻ മന്ത്രയുടെ യോഗ ബ്ലോഗ് പേജ് സന്ദർശിക്കൂ.