ബുദ്ധമതം ലോകത്തിലെ പ്രധാന മതങ്ങളിൽ ഒന്നാണ്, അതിന്റെ ഉള്ളടക്കങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഈ ബ്ലോഗിൽ സ്നേഹത്തെയും ജീവിതത്തെയും കുറിച്ചുള്ള ബുദ്ധന്റെ വളരെ പ്രധാനപ്പെട്ട വചനങ്ങൾ നൽകിയിരിക്കുന്നു. ഈ വചനങ്ങൾ നിങ്ങളെ മെച്ചപ്പെട്ട ജീവിതം നയിക്കാൻ സഹായിക്കുന്നു…

നഷ്ടപ്പെടുവാൻ ഒന്നും സ്വന്തമായിരുന്നില്ല എന്ന തിരിച്ചറിവിലാണ് ഓരോ ബുദ്ധനും ജനിക്കുന്നത്.

നിങ്ങൾ സംസാരിക്കുന്നതിന് മിൻപ് നിങ്ങളുടെ വാക്കുകൾ മൂന്ന് കവാടങ്ങളിലൂടെ കടന്നുപോകട്ടെ.. ഇത് സത്യമാണോ? അത് ആവശ്യമാണോ? അത് ദയായുള്ളതാണോ?

അർത്ഥ ശൂന്യമായ ആയിരം വാക്കുകളേക്കാൾ മികച്ചതാണ് ആശ്വാസം നൽകുന്ന ഒരു വാക്ക്.

ഉള്ളവനിലേക്ക് നോക്കിയാൽ നിങ്ങൾക്ക് ഒരുപാട്ട് നേടാനാകും ഇല്ലാത്തവനിലേക്ക് നോക്കിയാൽ നിങ്ങൾ ഒരുപാട് നേടിയവനാകും.

നിങ്ങൾ നിങ്ങൾക്കു തന്നെ പ്രകാശമായി വർത്തിക്കുക

ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ്
കുറയുന്നില്ല. പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്.

നന്നായി കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവൻ നല്ല മനുഷ്യൻ ആയിരിക്കണമെന്നില്ല.

ധ്യാനിക്കുക … വൈകരുത്, നിങ്ങൾ പിന്നീട് പശ്ചാത്തപിക്കാതിരിക്കാൻ

നിറയാത്തതെന്തും ശബ്ദമുണ്ടാക്കുന്നു. നിറഞ്ഞിരിക്കുന്നതെന്തും നിശബ്ദമാണ്

ഇന്നലെകളെ ഓർത്തുംകൊണ്ട് ജീവിക്കരുത്ത്. നാളെയെക്കുറിച്ച് സ്വപ്നങ്ങൾ കാണുകയും അരുത്.ഇന്നിൽ മാത്രം നിങ്ങളുടെ സർവ്വ ശൃദ്ധയും കേന്ദ്രീകരിക്കുക.

യഥാർത്ഥ സമ്പന്നൻ കൈ നിറയെ പണമുള്ളവനല്ല, മനസ്സ് നിറയെ സമാധാനമുള്ളവനാണ്.

നിങ്ങളുടെ പക്കലുള്ളതിന് എല്ലായ്‌പ്പോഴും നന്ദിയുള്ളവരായിരിക്കുക, ധാരാളം ആളുകള്‍ക്ക് ഒന്നുമില്ല എന്നതാണ്.